നിന്നോട് ദേഷ്യപ്പെടാൻ എനിക്ക് കഴിയുന്നില്ല എന്നതാണ് എന്‍റെ ഏക പ്രശ്നം, ട്രംപ് പറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തി കമല ഹാരിസ്

വാഷിംഗ്ടൺ: കഴിഞ്ഞ വർഷം ഫ്ലോറിഡയിലെ ഗോൾഫ് കോഴ്‌സിൽ വെച്ച് ഡോണൾഡ് ട്രംപിന് നേരെ വധശ്രമമുണ്ടായപ്പോൾ, അദ്ദേഹത്തിന്‍റെ ക്ഷേമമന്വേഷിക്കാൻ വിളിച്ച തനിക്കുണ്ടായ വിചിത്രമായ അനുഭവം പങ്കുവെച്ച് മുൻ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. ബുധനാഴ്ച ‘ജിമ്മി കിമ്മൽ ലൈവ്’ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് കമല ഈ രസകരവും എന്നാൽ അവിശ്വസനീയവുമായ കാര്യം വെളിപ്പെടുത്തിയത്.
വധശ്രമം നടന്നതിന് പിന്നാലെ തികച്ചും ഗൗരവകരമായ സാഹചര്യത്തിലാണ് കമല ഹാരിസ് ട്രംപിനെ ഫോണിൽ വിളിച്ചത്.

“അതൊരു സങ്കടകരമായ സാഹചര്യമായിരുന്നു. അദ്ദേഹത്തിന്‍റെ ജീവന് നേരെ ഭീഷണി ഉണ്ടായതിന് പിന്നാലെയാണ് ഞാൻ വിളിച്ചത്,” കമല പറഞ്ഞു. എന്നാൽ ഫോൺ കണക്റ്റായപ്പോൾ പശ്ചാത്തലത്തിൽ ട്രംപ് മറ്റൊരാളോട് തന്റെ പുസ്തകം വിൽക്കാൻ ശ്രമിക്കുന്നതാണ് കമല കേട്ടത്. “ഒരു വശത്ത് ഉദ്യോഗസ്ഥർ അദ്ദേഹത്തെ സുരക്ഷിതനാക്കാൻ ശ്രമിക്കുന്നു, മറുവശത്ത് അദ്ദേഹം ആർക്കോ തന്റെ പുസ്തകം വിൽക്കുന്നു. ഇതൊരു സങ്കടകരമായ അവസ്ഥയാണെങ്കിലും അദ്ദേഹത്തിന്റെ കാര്യത്തിൽ അത്ഭുതപ്പെടാനൊന്നുമില്ല,” അവർ പരിഹാസരൂപേണ പറഞ്ഞു.

കമല ഹാരിസിന്റെ അടുത്തിടെ പുറത്തിറങ്ങിയ ‘107 Days’ എന്ന പുസ്തകത്തിലും ഈ സംഭവത്തെക്കുറിച്ച് പരാമർശമുണ്ട്. സ്വകാര്യ സംഭാഷണങ്ങളിൽ ട്രംപ് തന്നെ പുകഴ്ത്തി സംസാരിച്ചതായും അവർ പുസ്തകത്തിൽ അവകാശപ്പെടുന്നു. “നീ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. നിനക്കെതിരെ ദേഷ്യപ്പെടാൻ എനിക്ക് കഴിയുന്നില്ല എന്നതാണ് എന്റെ ഏക പ്രശ്നം,” എന്ന് ട്രംപ് തന്നോട് പറഞ്ഞതായി കമല എഴുതുന്നു.

More Stories from this section

family-dental
witywide