കൻസാസിൽ ഡ്യൂട്ടിക്കിടെ കാറിടിച്ച് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി

കൻസാസ് സിറ്റി ∙ ഡ്യൂട്ടിക്കിടെ കാറിടിച്ച് പരുക്കേറ്റ കൻസാസ് സിറ്റി പൊലീസ് വകുപ്പ് ഓഫിസറായ ഹണ്ടർ സിമോൺസിക് (26) മരിച്ചു. കൻസാസ് സിറ്റി കമ്മ്യൂണിറ്റി കോളജിന് സമീപം 75-ആം സ്ട്രീറ്റിനും സ്റ്റേറ്റ് അവന്യൂവിലും ഇടയിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഓഫിസറെ ഉടൻ കൻസാസ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പൊലീസ് കാറിടിപ്പിച്ച പ്രതിയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. പൊലീസിനെ അനുസരിക്കാതെ അമിതവേഗതയിൽ പോയ ഒരു വാഹനം തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമി ഓഫിസർക്ക് നേരെ മനഃപൂർവം വാഹനമിടിപ്പിച്ചതെന്നും അക്രമി മനഃപൂർവം കാറിടിപ്പിച്ചതാണെന്നും കൻസാസ് സിറ്റി പൊലീസ് പറഞ്ഞു. അപകടത്തിൽ കൻസാസ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആരംഭിച്ചു.

More Stories from this section

family-dental
witywide