
ബംഗളൂരു : പാകിസ്ഥാനില്‍ പോയി ചാവേര്‍ ആക്രമണത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക മന്ത്രിയുമായ ബി സെഡ് സമൂര്‍ അഹമ്മദ് ഖാന്‍.
ബെംഗളൂരു: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ കഴിഞ്ഞയാഴ്ച നടന്ന മാരകമായ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പാകിസ്ഥാനില്‍ പോയി ചാവേര്‍ ആക്രമണത്തിന് തയ്യാറാണെന്ന് കര്‍ണാടക മന്ത്രി. മന്ത്രി ബിസെഡ് സമീര്‍ അഹമ്മദ് ഖാനാണ് പാകിസ്ഥാനിലേക്ക് പോകാന്‍ തയ്യാറാണെന്ന് പറഞ്ഞത്.
ബോംബ് ധരിച്ച് പാകിസ്ഥാനില്‍ പോയി ചാവേറാകാന്‍ തയ്യാറാണെന്നും ഇന്ത്യക്ക് പാകിസ്ഥാനെതിരെ യുദ്ധം ചെയ്യേണ്ടി വന്നാല്‍ താന്‍ പോരാടാന്‍ തയ്യാറാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. നമ്മള്‍ ഇന്ത്യക്കാരാണ്, ഹിന്ദുസ്ഥാനികളാണ്. ഞങ്ങളും പാകിസ്ഥാനും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അവര്‍ക്കെതിരെ യുദ്ധം ചെയ്യേണ്ടി വന്നാല്‍, താന്‍ പോരാടാന്‍ തയ്യാറാണെന്നും ഭവന, വഖഫ്, ന്യൂനപക്ഷ കാര്യ മന്ത്രി വ്യക്തമാക്കി.
— B Z Zameer Ahmed Khan (@BZZameerAhmedK) May 2, 2025
‘ഒരു മന്ത്രി എന്ന നിലയില്‍, അവര്‍ എന്നെ അയച്ചാല്‍, ഞാന്‍ മുന്‍നിരയിലേക്ക് പോകും. ആവശ്യമെങ്കില്‍, ഞാന്‍ ഒരു ചാവേര്‍ ബോംബ് ധരിക്കും. ഞാന്‍ തമാശ പറയുകയോ ആവേശത്തോടെ സംസാരിക്കുകയോ ചെയ്യുന്നില്ല. രാജ്യത്തിന് എന്നെ ആവശ്യമുണ്ടെങ്കില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എനിക്ക് ഒരു ചാവേര്‍ ബോംബ് തരട്ടെ, ഞാന്‍ അത് ധരിച്ച് പാകിസ്ഥാനിലേക്ക് പോകും,’ അദ്ദേഹം പറഞ്ഞു.