ചരിത്രത്തിൽ ഇങ്ങനെ ഒരു ആക്ഷേപം ആദ്യം, കാമുകിക്ക് സുരക്ഷയൊരുക്കാൻ സ്വാറ്റ് ഏജന്റുമാരെ വിന്യസിച്ച് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ; റിപ്പോർട്ട്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ തൻ്റെ കാമുകിയായ അലക്സിസ് വിൽക്കിൻസിൻ്റെ സുരക്ഷയ്ക്കായി പ്രത്യേക സ്വാറ്റ് ടീമിനെ വിന്യസിച്ചതായി റിപ്പോർട്ട്. നിലവിൽ നിരവധി വിവാദങ്ങളിൽ അകപ്പെട്ടിരിക്കുന്ന കാഷ് പട്ടേലിനെതിരെ ഉയർന്ന വിവാദങ്ങളിൽ പകുതിയും ഈ കാമുകിയെ ചൊല്ലിയാണ്.

വിൽക്കിൻസ് ഒരു കൺട്രി മ്യൂസിക് ഗായികയും രാഷ്ട്രീയ നിരീക്ഷകയുമാണ്. കാഷ് പട്ടേൽ എഫ്ബിഐ ഡയറക്ടറാകുന്നതിന് മുൻപ് തന്നെ ഇവർ ഇരുവരും ഡേറ്റിംഗിലായിരുന്നു. എന്നാൽ, വിൽക്കിൻസ് ഇസ്രായേലിൻ്റെ ചാരസംഘടനയായ മൊസാദിന് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും, പട്ടേലിനെ ‘ഹണി ട്രാപ്പ്’ ചെയ്തതാണെന്നും കടുത്ത മാഗാ അനുകൂലികൾ ഉൾപ്പെടെയുള്ള ഗൂഢാലോചനാ സിദ്ധാന്തക്കാർ പ്രചരിപ്പിക്കുന്നുണ്ട്.

വിൽക്കിൻസിൻ്റെ സുരക്ഷാ ചുമതലയിൽ ഉള്ളത് നാഷ്‌വില്ലെയിലെ എഫ്ബിഐ ഫീൽഡ് ഓഫീസിലെ സ്വാറ്റ് ടീമിൽ സാധാരണയായി നിയമിക്കപ്പെടുന്ന എലൈറ്റ് എഫ്.ബി.ഐ. ഏജൻ്റുമാരാണെന്ന് എം.എസ്. നൗ റിപ്പോർട്ട് അവകാശപ്പെട്ടു. ഒരു എഫ്.ബി.ഐ. ഡയറക്ടർ തൻ്റെ കാമുകിക്ക് ഇത്രയും ഉയർന്ന സുരക്ഷാ സേനയെ വിന്യസിക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്ന് മുൻ എഫ്ബിഐ ഏജൻ്റുമാരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിനോട് എഫ്ബിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

More Stories from this section

family-dental
witywide