മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ വേണ്ടെന്ന് കസാഖിസ്ഥാന്‍ ; നിയമത്തില്‍ ഒപ്പുവെച്ച് പ്രസിഡന്റ് കസ്സിം ജോമാര്‍ട്ട്

ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് കസാഖിസ്ഥാന്‍. ഇതു സംബന്ധിച്ച നിയമത്തില്‍ പ്രസിഡന്റ് കസ്സിം ജോമാര്‍ട്ട് ടോക്കയേവ് ഒപ്പുവച്ചു. കഴിഞ്ഞ ദിവസം നിയമമായി മാറിയ നിരവധി ഭേദഗതികളില്‍ ഒന്നാണിതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

മുഖം മറയ്ക്കുന്ന വിധമുള്ള വസ്ത്രങ്ങള്‍ പൊതു ഇടങ്ങളില്‍ പാടില്ല എന്നാണ് നിയമത്തില്‍ വ്യക്തമാക്കുന്നത്. എങ്കിലും ചികിത്സാ ആവശ്യങ്ങള്‍, പ്രതികൂല കാലാവസ്ഥ, കായിക, സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്‌ക്കെല്ലാം ഇളവുണ്ട്.

അതേസമയം, ഈ നിയമത്തില്‍ ഏതെങ്കിലും മതത്തെയോ മതപരമായ വസ്ത്രധാരണ രീതികളെയോ പ്രത്യേകമായി പരാമര്‍ശിക്കുന്നില്ല. കസാഖിസ്ഥാന്‍ മുസ്ലിം ഭൂരിപക്ഷ രാജ്യമാണ്. മുഖം മറയ്ക്കുന്ന കറുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിനേക്കാള്‍ രാജ്യത്തിന്റെ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലതെന്ന് പ്രസിഡന്റ് പറയുന്നു. വംശീയ സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന വസ്ത്രങ്ങള്‍ക്ക് പ്രചാരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide