കേരള എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക(KEAN )യുടെ ഫാമിലി നൈറ്റ് പ്രോഗ്രാമിന്റെ (Tech Nite 2025)ന്റെ കിക്ക് ഓഫ് ന്യൂ ജേഴ്‌സിയിലെ എഡിസണിലുള്ള ഷെറാട്ടൺ ഹോട്ടലിൽ വച്ച് ENGAGE 2025 ന്റെ ചടങ്ങിൽ വച്ച് ഓഗസ്റ്റ് 17 -ാം തീയതി ആവേശകരമായി നടത്തപ്പെട്ടു.
ടെക് നൈറ്റിന്റെ പ്ലാറ്റിനം സ്പോൺസേഴ്സ് റോക്‌ലൻഡ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന Spectrum Auto ഉടമകളായ പ്രിൻസ് ബേബിയും ബിനു ബേബിയും ആണ് . കൂടാതെ ഗോൾഡ് സ്പോൺസേഴ്സ് ആയി Oppenheimer Sr. Director Sudhir Nambiar, D&K President Dileep Varghese, Kings Builders Contractor CEO Madhu Rajan എന്നിവർ ആണ് Kean ന് പിന്തുണ അറിയിച്ചിട്ടുള്ളത്.
പ്ലാറ്റിനം സ്പോൺസർ , ഗോൾഡ് സ്പോൺസർ എന്നിവരെ കൂടാതെ മറ്റനേകം സ്ഥാപനങ്ങളും വ്യക്തികളും ഈ പ്രോഗ്രാമിന്റെ സ്പോൺസേർസ് ആയി മുന്നോട്ട് വന്നിട്ടുണ്ട്.
Kean ടെക് നൈറ്റിന്റെ സ്പോൺസേഴ്സ് ആയി മുന്നോട്ട് വന്നിട്ടുള്ള എല്ലാവരുടെയും നിർലോഭമായ സഹകരണത്തിന് കീൻ പ്രസിഡന്റ് നീന സുധിർ നന്ദി രേഖപ്പെടുത്തി.
സ്പോൺസേഴ്‌സിനെ കീൻ പബ്ലിക് റിലേഷൻ ഓഫീസർ ഫിലിപ്പോസ് ഫിലിപ്പ് പരിചയപ്പെടുത്തി.
കീൻ ഭാരവാഹികളായ വൈസ് പ്രസിഡന്റ് ജേക്കബ് തോമസ്, സ്റ്റുഡന്റ് അഫയേഴ്സ് ചെയർ ഡോ. സിന്ധു സുരേഷ് , ബോർഡ് ഓഫ് ട്രസ്റ്റി മെമ്പർ ലിസ ഫിലിപ്പ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
കീനിന്റെ വിവിധങ്ങളായ പദ്ധതികളിൽ ആകൃഷ്ടരായി അനേകം സ്പോൺസേഴ്‌സാണ് മുന്നോട്ട് വരുന്നത്. 150 ൽ പരം എൻജിനീയറിങ് വിദ്യാർഥികൾക്ക് കഴിഞ്ഞ വർഷങ്ങളിൽ എൻജിനീയറിങ് പഠനത്തിനുള്ള സ്കോളർഷിപ് കീൻ നൽകിക്കഴിഞ്ഞു. അത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. കൂടാതെ എൻജിനീയറിങ് പഠനത്തിന് കുട്ടികൾക്ക് ഉള്ള മാർഗ നിർദേശങ്ങൾ, ഫാക്ടറി ടൂറുകൾ, ജോബ് പ്ലേസ്‌മെന്റുകൾ തുടങ്ങി അനേകം കാര്യങ്ങളിൽ കീൻ വ്യാപൃതമാണ്.
കൂടുതൽ വിവരങ്ങൾക്ക് : www.keanusa.org നീന സുധീർ- പ്രസിഡന്റ് സജിദ ഫാമി -സെക്രട്ടറി ബിജു പുതുശ്ശേരി -ട്രെഷറർ മെറി ജേക്കബ് -ബി ഓ ടി ചെയർ