കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷം ജനുവരി 4ന്

ഗാര്‍ലാന്‍ഡ് (ഡാളസ്) : കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷം ജനുവരി 4ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
ഇന്ത്യന്‍ ഫിലിം ആക്ടര്‍ ആന്‍ഡ് പ്രൊഡ്യൂസര്‍ പ്രേം പ്രകാശാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.

സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ജൂബിലി ഹാള്‍, ഗാര്‍ലന്‍ഡ് (4922 Rosehill Rd, Garland, TX 75043) ജനുവരി 4ന് വൈകീട്ട് 6 മണിക്ക് പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയില്‍ പരിപാടികള്‍ ആരംഭിക്കും. ഏവരെയും ഞങ്ങളുടെ ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി സെക്രട്ടറി മന്‍ജിത് കൈനിക്കര അറിയിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്കു ആര്‍ട്ട് ഡയറക്ടര്‍ സുബി ഫിലിപ്പ് , വിനോദ് ജോര്‍ജ് എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

More Stories from this section

family-dental
witywide