കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ സിറ്റിസൺ ഫോറം ഏപ്രിൽ 26 ന്

ഗാർലാൻഡ്(ഡാളസ്):  കേരള അസോസിയേഷൻ ഓഫ് ഡാളസ്,ഇന്ത്യ കൾച്ചറൽ ആൻഡ് എഡിക്കേഷൻ സെന്ററും സംയുക്തമായി സീനിയർ സിറ്റിസൺ ഫോറം സംഘടിപ്പിക്കുന്നു.
ഏപ്രിൽ 26, ശനി രാവിലെ 10:30 മുതൽ  12:30 വരെ ബെൽറ്റിലൈനിലുള്ള  കേരള അസോസിയേഷൻ ഓഫ് ഡാളസ്,(3821 ബ്രോഡ്‌വേ  ഗാർലൻഡ്, TX 75043)കോൺഫ്രൻസ് ഹാളിലാണ്  സംഘടിപ്പിക്കുന്നത്

 ഭാവി സുരക്ഷിതമാക്കുക ദീർഘകാല പരിചരണത്തിലെ ഉൾക്കാഴ്ചകളും തന്ത്രങ്ങളും എന്ന വിഷയത്തെകുറിച്ചു കൈൽ ജെ. നട്ട്സൺ(CLU, ChFC, CASL, CLF, CAP, RICP)രോഗ പ്രതിരോധവും അഡ്വാൻസ്ഡ് കെയർ പ്ലാനിംഗിനെക്കുറിച്ചു ഡോ. സിനി പൗലോസ്,(ഡി.ഒ., എഫ്.എ.പി. ഫാമിലി മെഡിസിൻ ഫിസിഷ്യൻ) പഠന ക്ലാസ്സുകൾക്ക് നേത്ര്വത്വം നൽകും, പ്രവേശനം സൗജന്യമാണ്  

കൂടുതൽ വിവരങ്ങൾക്ക്
പ്രദീപ് നാഗനൂലിൽ പ്രസിഡന്റ്)469-449-1905,മഞ്ജിത്ത് കൈനിക്കര (സെക്രട്ടറി)972-679-8555,ഫ്രാൻസിസ് തോട്ടത്തിൽ (ജോയിന്റ് സെക്രട്ടറി),214-606-2210,ജെയ്‌സി ജോർജ് (സോഷ്യൽ സർവീസ് ഡയറക്ടർ) 469-688-2065 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ് 

Kerala Association of Dallas Senior Citizen Forum on April 26th

Also Read

More Stories from this section

family-dental
witywide