2026- 2028 ഫോമാ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ച് എൻഡോഴ്‌സ് ചെയ്തു

ഫ്ളോറിഡ : 2026- 2028 ഫോമാ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ച് എൻഡോഴ്‌സ് ചെയ്തതായി പ്രസിഡന്റ് മാത്യു തോമസ് ,സെക്രട്ടറി ജിജോ ജോസ് ,ട്രഷറർ റെജിമോൻ ആന്റണി ,വൈസ് -പ്രസിഡന്റ് ജൂണ തോമസ് ,ജോ സെക്രട്ടറി പോൾ പള്ളിക്കൽ ,ജോ ട്രഷറർ സജി ജോൺസൻ എന്നിവർ അറിയിച്ചു .

ഫോമായിലെ അംഗ സംഘടനകൾ ,ഫോമാ നേതാക്കൾ എന്നിവർ ബിജു തോണിക്കടവിലിനെ പിന്തുണയ്ക്കണമെന്ന് കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ച് ഒദ്യോഗികമായി അഭ്യർത്ഥിച്ചു .
ഫോമായുടെ ആർ വി പി, ജോയിന്റ് ട്രെഷറർ, ട്രെഷറർ എന്നീ പദവികളിലും കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ചിന്റെ മുൻ പ്രസിഡന്റായും പ്രവർത്തിച്ചു പരിചയമുള്ള ബിജു തോണിക്കടവിലിനു 2026-2028-ലേ സാരഥിയായി വരുന്നതിൽ അസോയിയേഷന് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്നു സെക്രട്ടറി ജിജോ ജോസ് പറഞ്ഞു

2026-2028 ഇലക്ഷനിൽ ബിജു തോണിക്കടവിലിനു എല്ലാവിധ വിജയാശംസകളും നേരുന്നതായി കേരളാ അസോസിയേഷൻ ഓഫ് പാംബീച് പ്രസിഡന്റ് മാത്യു തോമസ് അറിയിച്ചു.

Kerala Association of Palm Beach endorses Biju Thonikkadavil for Foma President

More Stories from this section

family-dental
witywide