
സിജു വി ജോർജ്
ഡാളസ് : യുഎഇ യിൽ നടക്കുന്ന പതിനേഴാമത് 20-20 ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരത്തിന്റെ വാച്ച് പാർട്ടി കേരള അസോസിയേഷൻ ഓഫ് ഡാളസിൻ്റെ ഗാർലൻ്റിലുള്ള ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. 8 ടീമുകൾ പങ്കെടുത്ത ഈ ഏഷ്യാകപ്പിൽ ഫൈനലിൽ പ്രവേശിച്ചത് ഇന്ത്യയും പാകിസ്ഥാനും ആയതിനാൽ തന്നെ ഈ മത്സരത്തിന് വീറും വാശിയുമേറും. ഡാളസ് സമയം ഞായറാഴ്ച രാവിലെ 9.30ന് ഫൈനൽ മത്സരം ആരംഭിക്കും.
കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന ഏഷ്യാ കപ്പ് ഫൈനൽ ക്രിക്കറ്റ് മാച്ച് കാണുവാൻ എല്ലാ ക്രിക്കറ്റ് പ്രേമികളെയും സംഘാടകർ സ്വാഗതം ചെയ്തു. പ്രവേശനം സൗജന്യമാണ്.