മുരളീധര പക്ഷം ഔട്ട് കംപ്ലീറ്റ്ലീ! കേരള ബിജെപിക്ക് പുതിയ ടീം; എംടി രമേശും ശോഭയും അനൂപ് ആന്‍റണിയും സുരേഷും ജന.സെക്രട്ടറിമാർ, ശ്രീലേഖയും ഷോണും നേതൃനിരയിൽ

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായതിന് ശേഷമുള്ള കേരള ബി ജെ പിയിലെ പുനസംഘടന പൂർത്തിയായി. ഇന്ന് പ്രഖ്യാപിച്ച പുതിയ ഭാരവാഹികളുടെ പട്ടികയിൽ മുരളീധര പക്ഷത്തെ പൂർണമായും വെട്ടി. പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ പ്രാധാന്യം നൽകിയ പുതിയ പട്ടികയിൽ സ്ഥാനം നിലനിർത്തിയത് എം ടി രമേശ് മാത്രമാണ്. രമേശ് അടക്കം നാല് ജനറൽ സെക്രട്ടറിമാരെയും 10 വൈസ് പ്രസിഡന്‍റ് മാരെയും ബി ജെ പി പ്രഖ്യാപിച്ചു. എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും. ആർ. ശ്രീലേഖ ഐപിഎസ്, ഷോൺ ജോർജ് എന്നിവർ വൈസ് പ്രസിഡന്റുമാർ. ജനറൽ സെക്രട്ടറിമാരായിരുന്ന പി. സുധീറും എസ്. കൃഷ്ണകുമാറും വൈസ്പ്രസിഡന്റുമാരാകും.

ജനറൽ സെക്രട്ടറി സ്ഥാനത്ത് വി മുരളീധരപക്ഷത്ത് നിന്ന് ആരും ഇല്ലെന്നതാണ് ശ്രദ്ധേയം. ഡോ. കെ.എസ്. രാധാകൃഷ്ണൻ, സി. സദാനന്ദൻ, പി. സുധീർ, സി. കൃഷ്ണകുമാർ, അഡ്വ. ബി ഗോപാലകൃഷ്ണൻ, ഡോ. അബ്ദുൾ സലാം, ആർ. ശ്രീലേഖ, കെ. സോമൻ, അഡ്വ. കെ.കെ. അനീഷ് കുമാർ, അഡ്വ. ഷോൺ ജോർജ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അശോകൻ കുളനട, കെ. രഞ്ജിത്ത്, രേണു സുരേഷ്, വി.വി. രാജേഷ്, പന്തളം പ്രതാപൻ, ജിജി ജോസഫ്, എം.വി. ഗോപകുമാർ, പൂന്തുറ ശ്രീകുമാർ, പി. ശ്യാരജ്, എം.പി. അഞ്ജന രഞ്ജിത് എന്നിവരാണ് സെക്രട്ടറിമാർ. ഇ കൃഷ്ണദാസാണ് സംസ്ഥാന ട്രഷറർ.

More Stories from this section

family-dental
witywide