സംസ്ഥാനത്ത് വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ കേരളാ കോണ്‍ഗ്രസ് എം. കഴിഞ്ഞതവണ എല്‍ഡിഎഫിലേക്ക് തിരഞ്ഞെടുപ്പിന് മുന്‍പാണ് കേരള കോണ്‍ഗ്രസ് എം എത്തിയത്. അതിനാൽ സീറ്റ് ചര്‍ച്ചയില്‍ പല വിട്ടുവീഴ്ചകളും വേണ്ടിവന്നു. എന്നാല്‍ ഇത്തവണ വിട്ടുവീഴ്ചകള്‍ വേണ്ടെന്നും ആയിരം സീറ്റെങ്കിലും ലഭിക്കണമെന്ന നിലപാടാണ് കേരള കോണ്‍ഗ്രസ് എമ്മിന് ഉള്ളതെന്നും ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
സീറ്റുകള്‍ വിട്ടുനല്‍കാന്‍ ഇല്ലെന്നും ചര്‍ച്ചയിലൂടെ സീറ്റ് വെച്ചുമാറാന്‍ തയ്യാറാണെന്നുമാണ് കേരള കോണ്‍ഗ്രസിൻ്റെ നിലപാട്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് എല്‍ഡിഎഫില്‍ ആവശ്യപ്പെടും. ജില്ലാ നേതൃത്വങ്ങള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞതവണ പഞ്ചായത്തില്‍ 825 സീറ്റിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്.
ഇത്തവണ ആയിരം സീറ്റ് എങ്കിലും ലഭിക്കണമെന്നാണ് കേരള കോണ്‍ഗ്രസ് എം പറയുന്നത്. എന്നാൽ മുന്നണിക്കുള്ളില്‍ പ്രതിസന്ധി ഉണ്ടാക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറല്ല. ചര്‍ച്ചയിലൂടെ സീറ്റുകള്‍ വെച്ചു മാറാന്‍ തയ്യാറാണെന്നുമാണ് കേരള കോൺഗ്രസ് എമ്മിൻ്റെ ധാരണ. ഇതിനോടകം മിക്ക ജില്ലകളിലും സീറ്റുകളില്‍ ധാരണയായിട്ടുണ്ടെന്നാണ് സൂചന. കേരള കോണ്‍ഗ്രസിനെ പിണക്കാതെ മുന്നോട്ടു കൊണ്ടുപോകാനാണ് സിപിഎമ്മിൻ്റെയും ശ്രമം.
Kerala Congress M: Needs at least a thousand seats to secure local body election seats, ready to swap seats











