
കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണവില റെക്കോർഡിൽ. ഇതോടെ ഗ്രാമിന് 12,350 യും
പവന് 98,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. പവന് 600 രൂപയും, ഗ്രാമിന് 75 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,473 രൂപയും, 18 കാരറ്റ് സ്വർണത്തിന് 10,105 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിലും സ്വർണവില കുതിച്ചുയർന്നിട്ടുണ്ട്.
വെള്ളിയാഴ്ച സർവ്വകാല റെക്കോർഡിലെത്തിയശേഷം ശനിയാഴ്ച സ്വർണവിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം.
Kerala gold rate in new record.
Tags:












