ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം; കേരളത്തില്‍ 25 മുതല്‍ മഴ ശക്തമായേക്കും, 3 ജില്ലകൾക്ക് യെല്ലോ അലേർട്ട്

കൊച്ചി : ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ വ്യാഴാഴ്ച മുതൽ മഴ ശക്തമാകാന്‍ സാധ്യത. ശനിയാഴ്ച വരെയാണ് മഴ പ്രതീക്ഷിക്കുന്നത്. കാലവര്‍ഷത്തിൽ പെയ്തതിന് വിപരീതമായി ഇടവിട്ടുള്ള മഴയാണ് പെയ്യുക.

25ന് മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് തീവ്രന്യൂനമര്‍ദ്ദമായി 27-ന് ഒഡിഷയ്ക്കും ആന്ധ്രാപ്രദേശിനും ഇടയില്‍ കരയില്‍ കടക്കാന്നേക്കുമെന്നാണ് പ്രവചനം. ഈ ന്യൂനമര്‍ദം ശക്തമാകുമെന്നതിനാലാണ് കേരളത്തില്‍ 25 മുതല്‍ കനത്തമഴ പ്രതീക്ഷിക്കുന്നത്. 26-ന് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

More Stories from this section

family-dental
witywide