
അറ്റ്ലാന്റിക് സിറ്റി, ന്യു ജേഴ്‌സി: സനാതന ധർമ്മത്തിന്റെ പതാകാവാഹകരായി കാൽ നൂറ്റാണ്ട് പിന്നിടുന്ന കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയ്ക്ക് പുതിയ ഭാരവാഹികൾ. അടുത്ത രണ്ടു വർഷം ടി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ടീം നയിക്കും. അത്യന്തം വാശിയേറിയ തെരെഞ്ഞെടുപ്പിൽ പ്രസിഡന്റായി ടി.ഉണ്ണികൃഷ്ണൻ (ടാമ്പാ), സെക്രട്ടറിയായി സിനു നായർ (ഫിലാഡൽഫിയ), ട്രഷററായി അശോക് മേനോൻ (ഒർലാണ്ടോ), വൈസ് പ്രസിഡന്റായി സഞ്ജീവ് കുമാർ (ന്യൂജേഴ്‌സി), ജോയിന്റ് സെക്രട്ടറിയായി ശ്രീകുമാർ ഹരിലാൽ (മയാമി) ജോയിന്റ് ട്രഷററായി അപ്പുകുട്ടൻ പിള്ള (ന്യൂയോർക്ക്) എന്നിവർ തകർപ്പൻ ഭൂരിപക്ഷത്തിനു വിജയിച്ചു. ചൊവ്വാഴ്ച നടക്കുന്ന ബാങ്ക്‌വറ്റിൽ പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കും
വോട്ട്നില: ആകെ 618. പ്രസിഡന്റ്: ടി ഉണ്ണികൃഷ്‌ണൻ- 397, ആതിര സുരേഷ് -218, ജനറൽ സെക്രട്ടറി: സിനു നായർ- 391, പദ്മജ പ്രേം- 224, ട്രഷറർ: അശോക് മേനോൻ – 392, രവി വെള്ളാത്തെരി – 219, വൈസ് പ്രസിഡന്റ്: കെ.വി. സഞ്ജീവ്കുമാർ – 362, മാധവൻ ശർമ്മ -247, ജോ. സെക്രട്ടറി: ശ്രീകുമാർ ഹരിലാൽ – 355, ഉമാ അയ്യർ – 254, ജോ. ട്രഷറർ: അപ്പുക്കുട്ടൻ പിള്ള – 371, ബിനു കമാൽ – 234, ട്രസ്റ്റി ബോർഡ് ചെയർ: വനജ നായർ – 427, ശശി മേനോൻ – 150, ട്രസ്റ്റി ബോർഡ് സെക്രട്ടറി: പ്രയാഗ – 349, ബാഹുലേയൻ രാഘവൻ – 262, ട്രസ്റ്റി ബോർഡ്: സത്യജിത്ത് നായർ 298, അമ്പാട്ട് ബാബു – 254, ഡയറക്ടർ ബോർഡ് അംഗങ്ങൾ (രണ്ടു പേര്) പ്രസന്നൻ പിള്ള – 346, കല ഷാഹി 230, പ്രകാശൻ നമ്പുതിരി – 125,ഡയറക്ടർ ബോർഡ് (യൂത്ത്): അഭിലാഷ് ജയചന്ദ്രൻ – 379, ആതിര ഷാഹി – 227, എത്തിക്സ് കമ്മിറ്റി (രണ്ടു പേര്): ഗോപാലൻ നായർ – 357, രാംദാസ് പിള്ള 232, സോമരാജൻ നായർ – 210.
ഒരു വ്യാഴവട്ടത്തിലേറെ ഇടവേളക്കു ശേഷം അമേരിക്കൻ മലയാളികളുടെ സ്വപ്ന ഭൂമിയായ ഫ്ളോറിഡയിലേക്ക് കെ.എച്ച്.എൻ.എ. സാരഥ്യവും കൺവൻഷനും മടങ്ങിയെത്തുമ്പോൾ യുവാക്കളാണ് നായകസ്ഥാനത്തു വന്നവരിൽ മിക്കവരും എന്നതാണ് ഏറെ ശ്രദ്ധ ആകർഷിക്കുന്നത്. നിയുക്ത പ്രസിഡന്റ് ഉണ്ണികൃഷ്‍ണൻ അടക്കം എല്ലാവരും വിവിധ സംഘടനകളിൽ പ്രവർത്തിച്ച മികച്ച അനുഭവ സമ്പത്തുമായാണ് സംഘടനയെ നയിക്കാൻ എത്തുന്നത്.