
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾക്കാണ് മഴ മുന്നറിയിപ്പുള്ളത്.
നാളെ ഏഴ് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്നോടെ ന്യൂനമർദ്ദമായി മാറാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് വരും ദിവസങ്ങളിലെ മഴ സാധ്യത സജീവമാകുമെന്നാണ് റിപ്പോർട്ട്.
Isolated rain likely today, warning in four districts.
Tags:















