ഓസ്‌ട്രേലിയയില്‍ ഇന്ത്യാക്കാരുടെ സ്വാതന്ത്ര്യ ദിനാഘോഷം തടസപ്പെടുത്തി ഖലിസ്ഥാന്‍ വാദികള്‍

കാന്‍ബെറ: ഓസ്‌ട്രേലിയയില്‍ ഇന്ത്യാക്കാരുടെ സ്വാതന്ത്ര്യ ദിനാഘോഷം ഖലിസ്ഥാന്‍ വാദികള്‍ തടസപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നിലെ പരിപാടിയ്ക്കിടെ ഖലിസ്ഥാന്‍ വാദികള്‍ സംഘടിച്ചെത്തിയ തടസപ്പെടുത്തുകയായിരുന്നു. ദി ഓസ്ട്രേലിയ ടുഡേയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, മെല്‍ബണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്താണ് സംഭവം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഇരു വിഭാഗങ്ങളും തമ്മിലുള്ള വാക്കുതര്‍ക്കവും കാണാം. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വഷളാകുന്നത് തടഞ്ഞു. ഓസ്ട്രേലിയയില്‍ ഖാലിസ്ഥാന്‍ വാദികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അടുത്തിടെയായി വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ മാസം, മെല്‍ബണിലെ സ്വാമിനാരായണന്‍ ക്ഷേത്രവും രണ്ട് ഏഷ്യന്‍ റെസ്റ്റോറന്റുകളും വിദ്വേഷകരമായ ചുവരെഴുത്തുകള്‍ കൊണ്ട് വികൃതമാക്കിയിരുന്നു.

രണ്ടുദിവസം മുമ്പ് പാര്‍ക്കിംഗ് തര്‍ക്കത്തിന്റെ പേരില്‍ അഡ്ലെയ്ഡില്‍ ഒരു ഇന്ത്യക്കാരനെ ആക്രമിച്ചിരുന്നു. സംഭവം വംശീയ ആക്രമണമായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. 2024-ല്‍, ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരത്തിനിടെ ഖാലിസ്ഥാന്‍ അനുകൂലികളായ ഒരു സംഘം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുമായി ഏറ്റുമുട്ടിയിരുന്നു.

Also Read

More Stories from this section

family-dental
witywide