കാനഡയിലെ മാൾട്ടൺ ഗുരുദ്വാരയിൽ ഖലിസ്ഥാൻവാദികളുടെ ഇന്ത്യാ വിരുദ്ധ പ്രകടനം, ഹിന്ദുക്കളെ കാനഡയിൽ നിന്ന് നാടുകടത്താനും ആവശ്യം

കാനഡയിലെ മാൾട്ടൺ ഗുരുദ്വാരയിൽ ഇന്ത്യാ വിരുദ്ധ പ്രകടനം. പഹൽഗാം തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഹിന്ദു വിരുദ്ധ പ്രകടനം അരങ്ങേറിയത്. ഇന്ത്യൻ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരുടെ കോലവുമായാണ് പ്രതിഷേധം അരങ്ങേറുന്നത്.

ഖലിസ്ഥാൻ വാദികൾക്ക് പണം നൽകുന്നത് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയാണ് എന്ന് ആരോപണം നിലനിൽക്കുന്നുണ്ട്. ഹിന്ദുക്കളെ നാടുകടത്താൻ പ്രധാനമന്ത്രി മാർക് കാർണിയോട് ആവശ്യപ്പെടുന്നു എന്ന മുദ്യ്രവാക്യം മുഴക്കിയായിരുന്നു പ്രകടനം.
കാനഡയുടെ പ്രധാനമന്ത്രിയായി കാർണി ചുമതലയേറ്റതിനുശേഷം ഇന്ത്യയ്‌ക്കെതിരായ ആദ്യത്തെ വലിയ പ്രകോപനമാണ് അരങ്ങേറിയത്.

Khalistani goons organise anti-Hindu parade in Malton Gurdwara of Canada

More Stories from this section

family-dental
witywide