ഇന്ത്യയിലും യുഎസിലും ആക്രമണങ്ങൾ നടത്തിയ ഖാലിസ്ഥാൻ ഭീകരൻ; ഹാപ്പി പാസിയയെ ഇന്ത്യയിലേക്ക് അയക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: യുഎസിൽ പ്രവര്‍ത്തിച്ചിരുന്ന ഖാലിസ്ഥാൻ ഭീകരൻ ഹർപ്രീത് സിംഗ് എന്ന ഹാപ്പി പാസിയയെ ഇന്ത്യയിലേക്ക് തിരികെ അയക്കുമെന്ന് റിപ്പോർട്ട്. ഏപ്രിലിൽ അറസ്റ്റിലായ ഇയാൾ നിലവിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് (ICE) കസ്റ്റഡിയിലാണ്. പഞ്ചാബിലുടനീളമുള്ള 16-ഓളം ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് ഹാപ്പി പാസിയയെ ഇന്ത്യയിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

പാകിസ്ഥാന്‍റെ ഇന്‍റർ-സർവീസസ് ഇന്‍റലിജൻസ് (ISI), ഖാലിസ്ഥാൻ ഭീകരസംഘടനയായ ബബ്ബർ ഖൽസ ഇന്‍റർനാഷണൽ (BKI) എന്നിവയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും ആരോപിക്കപ്പെടുന്നു. പഞ്ചാബിലെയും യു.എസിലെയും പോലീസ് സ്റ്റേഷനുകൾക്ക് നേരെ നിരവധി കൈബോംബ് ആക്രമണങ്ങളും ഇയാൾ നടത്തിയിട്ടുണ്ട്.
പഞ്ചാബിലെ അമൃത്സർ സ്വദേശിയായ ഹർപ്രീത് സിംഗിനെ ഏപ്രിൽ 18-ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI), ഐസ് ടീമുകൾ സംയുക്തമായി യുഎസിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ അറസ്റ്റിന് ശേഷം നീതി നടപ്പാക്കും എന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ ഉറപ്പുനൽകിയിരുന്നു.

More Stories from this section

family-dental
witywide