കാർണിയുടെ ക്ഷണം സ്വീകരിച്ചെത്തിയ ചാൾസ് രാജാവ്; ‘കാനഡയും യുഎസും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതം’

ഒട്ടാവ: കാനഡയുടെ പുതിയ പാർലമെന്‍റിന്‍റെ ആദ്യ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ചാൾസ് രാജാവ്. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം കാനഡയിൽ എത്തിയത്. കാനഡക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ ഏതൊരു വിദേശ ശക്തിക്കും ഒരു ഭൂഖണ്ഡത്തിലും കവർന്നെടുക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കനേഡിയൻസിന് സ്വയം നേടാൻ കഴിയുമെന്നും നിലവിലെ അവസരം പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം പറ‌ഞ്ഞു.

കനേഡിയൻ മൂല്യങ്ങളോട് വിശ്വസ്തത പുലർത്തുന്നതിലൂടെ എല്ലാ കനേഡിയൻസിനും പ്രയോജനകരമായ പുതിയ സഖ്യങ്ങളും പുതിയ സമ്പദ്‌വ്യവസ്ഥയും കെട്ടിപ്പടുക്കാൻ കഴിയും. കാനഡയുടെ പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്‍റും ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ സാമ്പത്തിക, സുരക്ഷാ ബന്ധം നിർവചിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും കിംഗ് ചാൾസ് പ്രസംഗത്തില്‍ പറഞ്ഞു.

കാനഡയും യുഎസും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനത്തിലും പൊതുവായ താൽപ്പര്യങ്ങളിലും അധിഷ്ഠിതമാണ്. രണ്ട് പരമാധികാര രാജ്യങ്ങൾക്കും പരിവർത്തനപരമായ നേട്ടങ്ങൾ നൽകുന്നതാണ്. കനേഡിയൻ സർക്കാർ ലോകമെമ്പാടുമുള്ള വിശ്വസനീയമായ വ്യാപാര പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ പ്രവർത്തിക്കുന്നുണ്ട്. ലോകത്തിന് ആവശ്യമുള്ളത് കാനഡയ്ക്കുണ്ടെന്നും ലോകം ബഹുമാനിക്കുന്ന മൂല്യങ്ങൾ കാനഡയ്ക്കുണ്ടെന്നും എന്നും രാജാവ് കൂട്ടിച്ചേർക്കുന്നു.

More Stories from this section

family-dental
witywide