
സിജോയ് പറപ്പള്ളിൽ
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജീയന്റെ നേതൃത്വത്തില്‍ വി. വിന്‍സെന്റ് ഡി പോളിന്റെ തിരുന്നാളിനോട് അനുബദ്ധിച്ച് വിന്‍സെന്റ് ഡി പോള്‍ ദിന കൂട്ടായ്മ സംഘടിപ്പിച്ചു. ഷിക്കാഗോ രൂപതാ വികാരി ജനറാളും ക്‌നാനായ റീജീയന്‍ ഡയറക്ടറുമായ ഫാ.തോമസ്സ് മുളവനാല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഫാ. ബിന്‍സ് ചേത്തലില്‍ ഏവരെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്തു.
സൊസൈറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡി പോള്‍ (എസ്. എസ്. വി. പി) സംഘടനയുടെ വിവിധ പ്രവര്‍ത്തന രീതിയെ കുറിച്ച് കോട്ടയം അതിരൂപത പ്രസിഡന്റ് റ്റോം നന്ദിക്കുന്നേല്‍ സംസാരിച്ച് അനുഭവങ്ങള്‍ പങ്കുവെച്ചു. ക്നാനായ റീജിയണിലെ വിവിധ ഇടവകയിലെയും മിഷണിലെയും എസ്.എസ്.വി.പി പ്രതിനിധികള്‍ പരിപാടിയില്‍ പങ്കുചേര്‍ന്നു. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി ക്‌നാനായ റീജിയന്‍ സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ.ജെമി പുതുശ്ശേരില്‍ സംഗമം കോര്‍ഡിനേറ്റ് ചെയ്തു