കോൺഗ്രസ്‌ നേതൃത്വത്തിന്റെ നിർണായക നീക്കം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ ബലാത്സംഗ പരാതി പൊലീസ് മേധാവിക്ക് കൈമാറി; യുവതിയെ വിവരം അറിയിച്ചു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബെംഗളൂരുവിൽ താമസിക്കുന്ന 23-കാരിയിൽ നിന്ന് ലഭിച്ച ബലാത്സംഗ പരാതി കെപിസിസി നേതൃത്വം സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. പരാതി കൈമാറിയ വിവരം കോൺഗ്രസ് നേതൃത്വം യുവതിയെ നേരിട്ട് അറിയിച്ചു. നിയമനടപടി സ്വീകരിക്കാൻ താൽപ്പര്യമില്ലാത്തതിനാലാണ് ആദ്യം കെപിസിസിക്ക് പരാതി നൽകിയതെന്ന് യുവതി വ്യക്തമാക്കിയിരുന്നു. എന്നാൽ പാർട്ടി നേതൃത്വം പരാതി പൊലീസിന് കൈമാറുകയായിരുന്നു. മുമ്പും പരാതി നൽകിയിരുന്നെങ്കിലും ലഭിച്ചില്ലെന്ന് കോൺഗ്രസ് അറിയിച്ചതിനെ തുടർന്ന് യുവതി, സോണിയാ ഗാന്ധിക്കടക്കം ഇ-മെയിലിലൂടെ വീണ്ടും പരാതി അയച്ചതായാണ് റിപ്പോർട്ട്.

പരാതിക്കാരിയായ യുവതി ആരോപിക്കുന്നത്, പത്തനംതിട്ടയിൽ രാഹുലുമായി അടുപ്പമുള്ള ഒരു വ്യക്തിയുടെ അറിവോടെയാണ് പീഡനം നടന്നതെന്നാണ്. ലൈംഗികമായി പീഡിപ്പിച്ച ശേഷം ഗർഭിണിയാകണമെന്ന് രാഹുൽ ആവശ്യപ്പെട്ടുവെന്നും പിന്നീട് ബന്ധം അവസാനിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് മാനസികവും ശാരീരികവുമായി തകർന്ന നിലയിലാണ് യുവതി. നേരത്തെ ഉയർന്ന മറ്റൊരു ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ട് കേസെടുത്തത്തിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്. പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

പാലക്കാട് നിന്ന് രാഹുൽ ഉപയോഗിച്ച് പിന്നീട് ഉപേക്ഷിച്ച ചുവന്ന പോളോ കാർ ഒരു സിനിമാ നടിയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. രാഹുലിന്റെ ഭവന നിർമ്മാണ പദ്ധതി ഉദ്ഘാടനത്തിന് എത്തിയ നടിയുടെതാണ് ഈ കാർ എന്നും വ്യക്തമായിട്ടുണ്ട്. ആ കാർ രാഹുലിന് കൈമാറിയ സാഹചര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. കാർ രണ്ട് ദിവസം പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.

ബെംഗളൂരുവിലുള്ള നടിയെ ചോദ്യം ചെയ്യാനുള്ള നീക്കവും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ട്. രാഹുലിനെ രക്ഷപ്പെടാൻ ആ മുതിർന്ന നേതാവ് സഹായിച്ചോ എന്നതും അന്വേഷണ സംഘം പരിശോധിക്കും. സംഭവം കോൺഗ്രസിനുള്ളിൽ വലിയ ആഘാതമുണ്ടാക്കിയിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide