കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ; രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകി സ്വീകരിച്ചു

കൊല്ലം കരുനാഗപ്പള്ളി യുഡിഎഫ് ചെയർമാനും കെപിസിസി സെക്രട്ടറിയുമായിരുന്ന തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകി. കാർഡിയോളജിസ്റ്റ് ഡോ പ്രതാപ് കുമാർ, കോവളം സിപിഐഎം മുൻ ഏരിയ കമ്മിറ്റിയംഗം എൻ എ റഷീദ് എന്നിവരും ബിജെപിയിൽ ചേർന്നു. എൻസിപി ദേശീയ സമിതിയംഗം ദേവപ്രശാന്തും ബി ജെ പി വേദിയിൽ എത്തി.

ബിജെപി കേരളത്തിൽ പുതിയ ഭരണം കൊണ്ടുവരാൻ ശ്രമിക്കും. മാറ്റം നാടിൻ്റെ ആവശ്യവെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. വികസന രാഷ്ട്രീയമാണ് ചർച്ചചെയ്യുക. ജനകീയ വിഷങ്ങൾ മുന്നോട്ടുവെയ്ക്കും. നിർണ്ണായക തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. നാടിൻ്റെ വികസനത്തിനായുള്ള പ്രചാരണം നടക്കുകയെന്നും എൻഡിഎ ഇന്ന് ആദ്യ ഘട്ട സ്ഥാനാർഥി പ്രഖ്യാപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

KPCC Secretary Thodiyur Ramachandran joins BJP; Rajeev Chandrasekhar accepts his membership

More Stories from this section

family-dental
witywide