
ഹ്യുസ്റ്റണ്‍ : കൊട്ടാരക്കര ചെങ്ങമനാട് മമ്മഴിയില്‍ പരേതനായ റിട്ട. പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എം.ഒ കുഞ്ഞുകുഞ്ഞിന്റെ ഭാര്യയും, കൊട്ടാരക്കര മേലില മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പറും ആയിരുന്ന കുഞ്ഞമ്മ കുഞ്ഞുകുഞ്ഞ് (95) ഹ്യുസ്റ്റണില്‍ നിര്യാതയായി.
മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന ഇടവക മിഷന്‍ വൈസ്. പ്രസിഡന്റും, ലോസ് ആഞ്ചലസ് ഹോരേബ് മാര്‍ത്തോമ്മ ഇടവക വികാരിയുമായ റവ.ഗീവര്‍ഗീസ് കൊച്ചുമ്മന്റെ ഭാര്യാമാതാവും, കൊട്ടാരക്കര ചെങ്ങമനാട് കൊയ്പ്പള്ളഴികത്ത് കുടുംബാംഗവുമാണ്.
മക്കള്‍ : പരേതനായ റിട്ട.പോലീസ് സബ് ഇന്‍സ്പെക്ടര്‍ എം.കെ യേശുദാസന്‍, എം. കെ തോമസ് (ഹ്യുസ്റ്റണ്‍), സൂസമ്മ ഫിലിപ്പ് (കൊട്ടാരക്കര), ജോണ്‍സണ്‍ മമ്മഴിയില്‍ (ഒക്ലഹോമ), ഷേര്‍ലി ജയ്ക്കബ് (ഓയൂര്‍), എലിസബേത്ത് വര്‍ഗീസ് (ഹ്യുസ്റ്റണ്‍), മിനി ഗീവര്‍ഗീസ് (ലോസ് ആഞ്ചലസ് ).
മരുമക്കള്‍ : ത്രേസിയാമ്മ യേശുദാസന്‍, സാറാമ്മ തോമസ്, പി.സി ഫിലിപ്പ്, ഷീബ ജോണ്‍സണ്‍, എ. ജേക്കബ്, വര്‍ഗീസ് ഉമ്മന്‍, റവ.ഗീവര്‍ഗീസ് കൊച്ചുമ്മന്‍.
പൊതുദര്‍ശനം മെയ് 3 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഹ്യുസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ (12803 Sugar Ridge Blvd, Stafford, TX 77477). തുടര്‍ന്ന് സംസ്‌കാര ശുശ്രുഷക്ക് ശേഷം ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരി, വെസ്റ്റ് തെയ്മറില്‍ (12800 Westheimer Rd, Houston, Tx 77077) സംസ്‌കരിക്കും.