
കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ട് മാസത്തിനിടെ 23 അമേരിക്കൻ തടവുകാരെ മോചിപ്പിച്ചതായി കുവൈത്ത്. ഇതിൽ അവസാനമായി 10 പേരെയാണ് വിട്ടയച്ചത്. അമേരിക്കയുടെ ഒരു പ്രധാന സഖ്യകക്ഷി എന്ന നിലയിൽ കുവൈത്ത് നടത്തിയ ഈ നല്ലനടപ്പ് കാരണം ട്രംപ് ഭരണകൂടം തടവുകാരെയും ബന്ദികളെയും വിട്ടയക്കുന്നതിന് മുൻഗണന നൽകിയിരുന്നു. ഫലമായി വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി തടവുകാർ മോചിതരായി. വർഷങ്ങളായി മയക്കുമരുന്ന് കേസുകളിലും മറ്റ് കുറ്റകൃത്യങ്ങളിലും ശിക്ഷിക്കപ്പെട്ട് ഈ എണ്ണ സമ്പന്നമായ ചെറിയ രാജ്യത്ത് തടവിൽ കഴിഞ്ഞിരുന്ന പുരുഷന്മാരും സ്ത്രീകളും ഈ തടവുകാരിൽ ഉൾപ്പെടുന്നു.
ട്രംപ് ഭരണകൂടത്തിന്‍റെ ബന്ദി കാര്യാലയത്തിലെ പ്രതിനിധിയായ ആദം ബോഹ്‌ലർ കുവൈത്ത് സന്ദർശിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ, മാർച്ചിൽ പത്ത് പേരെ കൂടി മോചിപ്പിച്ചിരുന്നു. വെനസ്വേല ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ വർഷങ്ങളായി ധാരാളം അമേരിക്കക്കാരെ മോചിപ്പിച്ചിട്ടുണ്ടെങ്കിലും, കുവൈത്ത് ചെയ്തതുപോലെ ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം യുഎസ് പൗരന്മാരെ ഒരു വിദേശ രാജ്യം മോചിപ്പിക്കുന്നത് അസാധാരണമാണ്.