ഞെട്ടിക്കുന്ന വീഡിയോ; യുഎസ് ഹൈവേയിൽ വിമാനം കാറിൽ ഇടിച്ചിറങ്ങി, വനിതാ ഡ്രൈവറിന് നിസാര പരിക്കുകളോടെ അത്ഭുതകരമായ രക്ഷപെടൽ

ഫ്ലോറിഡ: ചെറുവിമാനം തിരക്കേറിയ ഒരു ഹൈവേയിലേക്ക് ഇടിച്ചിറങ്ങുന്നതും ഇടിയുടെ ആഘാതത്തിൽ കാർ നിരങ്ങിപ്പോകുന്നതുമായി വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തെ ഞെട്ടിക്കുകയാണ്. യുഎസിലെ ഫ്ലോറിഡയിലെ ഒരു പ്രധാന ഹൈവേയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. അടിയന്തര ലാൻഡിംഗ് നടത്തുന്നതിനിടെ ഒരു ചെറിയ വിമാനം ഒരു കാറിൽ ഇടിച്ചിറങ്ങുകയായിരുന്നു. ദിവസേന ആയിരത്തിലേറെ വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ വടക്ക്-തെക്ക് ഹൈവേയായ ഇന്റർസ്റ്റേറ്റ് 95 ലാണ് അപകടം നടന്നത്.

ബീച്ച്ക്രാഫ്റ്റ് 55 എന്ന ചെറുവിമാനത്തിൽ ഓർലാൻഡോയിൽ നിന്നുള്ള 27 കാരനായ പൈലറ്റും 27 വയസ്സുള്ള ഒരു യാത്രക്കാരനുമായിരുന്നു ഉണ്ടായിരുന്നത്. വൈകുന്നേരം 5:45 ഓടെ തിരക്കേറിയ പാതയിലേക്ക് പെട്ടെന്ന് വിമാനം ഇറങ്ങുകയായിരുന്നു. 57 വയസ്സുള്ള ഒരു സ്ത്രീ ഓടിച്ചിരുന്ന ടൊയോട്ട കാറിലാണ് വിമാനം ലാൻഡിംഗിനിടെ ഇടിച്ചത്. മൂവരും നിസാര പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. കാർ ഓടിച്ചിരുന്ന സ്ത്രീയെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പിന്നിലായി എത്തിയ വാഹനത്തിൻ്റെ ഡാഷ്‌ക്യാമിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിയുകയായിരുന്നു. വിമാനം കാറിൽ ഇടിക്കുന്നതും ചെറുതായി കുതിക്കുന്നതും റോഡിൽ തീപ്പൊരികൾ ചിതറുന്നതും വീഡിയോയിൽ കാണാം.

അടിയന്തര ലാൻഡിംഗിന്റെ കൃത്യമായ കാരണം പുറത്തുവന്നിട്ടില്ലെങ്കിലും വിമാനത്തിൽ ഇന്ധനം തീർന്നതായിരിക്കാം കാരണമെന്ന് ചില റിപ്പോർട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം നടത്തും.

lane crashes into car on US highway, female driver miraculously escapes with minor injuries

More Stories from this section

family-dental
witywide