
ഹേഗ് : പ്രതിരോധച്ചെലവ് കുത്തനെ ഉയര്‍ത്താന്‍ പാശ്ചാത്യ സൈനികസഖ്യമായ നാറ്റോയുടെ നേതാക്കള്‍ തീരുമാനിച്ചത് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യപ്രകാരം. ഓരോ രാജ്യവും ജിഡി പിയുടെ 5% ആണ് അധികച്ചെലവിനു നീക്കിവയ്ക്കുക. നിലവില്‍ ഇതു 2% ആണ്. ബാഹ്യാക്രമണങ്ങളില്‍നിന്നു പരസ്പരം സഹായിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും നെതര്‍ലന്‍ഡ്‌സില്‍ നടന്ന വാര്‍ഷിക ഉച്ചകോടി വ്യ ക്തമാക്കി.
എന്നാല്‍ പ്രതിരോധച്ചെലവ് ഉയര്‍ത്തിയതിനോടു സ്‌പെയിന് യോജിക്കാനായില്ല. എന്നാല്‍, സ്‌പെയിനെ വരുതിയിലാക്കാന്‍ യുഎസ് അധികതീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. 32 രാജ്യങ്ങള്‍ അംഗങ്ങളായ സൈനിക സഖ്യമാണ് നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ).