ലീഗ് സിറ്റി മലയാളി സമാജം ഭവന  ദാനപദ്ധതിയുടെ ആദ്യ ഗഡു  കൈമാറി

ജീമോൻ റാന്നി 

ലീഗ് സിറ്റി, ടെക്സാസ് :  ഭവനരഹിത൪ക്ക് സൗജന്യ ഭവനനിർമ്മാണ പദ്ധതിയുടെ ആദ്യ ഗഡു  ഓർമ്മ വില്ലേജിനു കൈമാറി.

കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനരഹിത൪ക്ക്  വീടുകൾ വെച്ചുനൽകുന്ന പദ്ധതി ഈ വർഷമാണ് ലീഗ് സിറ്റി മലയാളി സമാജം തുടക്കം കുറിച്ചത്. പദ്ധതിയുടെ ആരംഭമായി കൊല്ലം ജില്ലയിലെ ഓർമ്മ വില്ലേജിൽ ആദ്യ ഭവനത്തിന്റെ നിർമാണം ഏകദേശം പൂർണമാക്കുകയും ഇതുവരെയുള്ള നിർമാണതുക ഓർമ്മ വില്ലേജിന് വേണ്ടി ജോസ് പുന്നൂസിന്  കൈമാറുകയും ചെയ്തു. ഭവന നിർമാണ പ്രവർത്തനങ്ങൾ  സംഘടനാ വൈസ് പ്രസിഡന്റ് സോജൻ ജോർജ് നേരിട്ട് സന്ദർശിച്ചു വിലയിരുത്തി.

ലീഗ് സിറ്റി മലയാളി സമാജത്തിലെ സന്മനസ്സുള്ള അംഗങ്ങളിൽ നിന്നുമാണ് ഇതിനുള്ള തുക കണ്ടെത്തിയത്. എല്ലാ കാലത്തും സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി ഒരുപാടു നല്ല പ്രവർത്തികൾ ചെയ്യുന്ന ഒരു സംഘടനയാണ് ലീഗ് സിറ്റി മലയാളി സമാജം. മുൻ വർഷങ്ങളിൽ ഒട്ടേറെപ്പേർക്ക് ചികിത്സാ സഹായങ്ങൾ, അതുപോലെ കേരളത്തിൽ ജല പ്രളയം ഉണ്ടായപ്പോൾ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു  വലിയ സംഭാവന എന്നിങ്ങനെയുള്ള പ്രവർത്തികൾ ചെയ്ത് സംഘടന കേരളത്തോടൊപ്പം ഉണ്ട് എന്ന് തെളിയിക്കുകയുണ്ടായി.

ഇനിയും കൂടുതൽ വീടുകൾ വരും വർഷങ്ങളിലും നിർമിച്ചു നൽകണമെന്നാണ് സംഘടനയുടെ ആഗ്രഹമെന്ന് പ്രസിഡന്റ് ബിനീഷ് ജോസഫ് അറിയിച്ചു. സെക്രട്ടറി ഡോ.രാജ്‌കുമാർ മേനോൻ പരിപാടികൾക്ക് നേതൃത്വം നൽകി.

കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകൾ : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, സെക്രട്ടറി – ഡോ.രാജ്കുമാർ മേനോൻ 262-744-0452.

League City Malayali Samajam hands over first installment of Bhavana Donation Scheme

More Stories from this section

family-dental
witywide