ശ്വാസം മുട്ടി ഡൽഹി നഗരം; വായു മലിനീകരണം ‘അപകടകരമായ’ നിലയിൽ, ഏഴോ എട്ടോ ആഴ്ചകൾ മാറി നിൽക്കൂ; മുന്നറിയിപ്പുമായി വിദഗ്ധർ

ഡൽഹി: കനത്ത പുകമഞ്ഞ് ഡൽഹിയെ മൂടിയതോടെ നഗരം ഭീതി നിറഞ്ഞ പ്രഭാതങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. ദീപാവലിയോടെ കടുത്ത രാജ്യത്തെ മലിനീകരണം, കർഷകർ വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് വർധിച്ചതിനാലും കാലാവസ്ഥാ മാറ്റങ്ങളാലും കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ചില പ്രദേശങ്ങളിൽ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 400 കടന്നു. നഗരത്തിന്‍റെ മിക്ക ഭാഗങ്ങളിലും വായുവിന്‍റെ ഗുണനിലവാരം മോശം മുതൽ അതിഗുരുതരം വരെയായി തുടരുന്ന സാഹചര്യത്തിൽ, മലിനീകരണവുമായി സമ്പർക്കം കുറയ്ക്കുന്നതിന് ഡോക്ടർമാർ കർശനമായ മുന്നറിയിപ്പുകൾ നൽകി.

മലിനീകരണം ആരോഗ്യത്തിൽ ഹ്രസ്വകാല, ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. നിലവിൽ, ഡോക്ടർമാർ പ്രധാനമായും ചില ആരോഗ്യ പ്രശ്നങ്ങളാണ് നിരീക്ഷിക്കുന്നണ്ട്. ആസ്ത്മ, സി.ഒ.പി.ഡി. (Chronic Obstructive Pulmonary Disease) തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ കേസുകളിൽ വർധനവുണ്ടായി. ചുമ, തൊണ്ടവേദന, ചൊറിച്ചിലും ചുവപ്പുമുള്ള കണ്ണുകൾ, ചർമ്മത്തിലെ വരൾച്ച തുടങ്ങിയ താരതമ്യേന ലഘുവായ പ്രശ്നങ്ങളും നിരവധി പേർ റിപ്പോർട്ട് ചെയ്യുന്നു.

ശ്വാസകോശം, ഹൃദയം, തലച്ചോറ് എന്നിവയെപ്പോലും ബാധിക്കുന്ന വിഷലിപ്തമായ വായുവിൻ്റെ സ്വാധീനം നിശബ്ദമായി സംഭവിക്കാം. രോഗസാധ്യതയുള്ളവരിലും ദുർബല ജനവിഭാഗങ്ങളിലും ഈ പ്രഭാവം കൂടുതൽ ഗുരുതരവും ജീവന് ഭീഷണിയാകുന്നതുമാണ്. ദീർഘകാല മലിനീകരണ സമ്പർക്കം കാൻസർ പോലുള്ള മാരക രോഗങ്ങൾക്കും, അൽഷിമേഴ്‌സ് രോഗം പോലുള്ള അപചയ രോഗങ്ങൾക്കും കാരണമായേക്കാമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്ത് വിശദീകരിക്കുന്നു. വായു മലിനീകരണം തലച്ചോറിൻ്റെ പ്രവർത്തനത്തെയും ഓർമ്മശക്തിയെയും ശ്രദ്ധയെയും ബാധിക്കാൻ സാധ്യതയുണ്ട്. ഏറ്റവും മോശമായ സാഹചര്യങ്ങളിൽ, ഇത് ഡിമെൻഷ്യയ്ക്കും അൽഷിമേഴ്‌സ് രോഗത്തിനും സാധ്യത വർദ്ധിപ്പിക്കുന്നു.

More Stories from this section

family-dental
witywide