ലിറ്റ്സി കുരിശുങ്കൽ ഇല്ലിനോയ് നിയമ നിർമ്മാണ സഭയിലേക്ക് മത്സരിക്കുന്നു

മലയാളികൾക്കെല്ലാം അഭിമാനമായി അമേരിക്കൻ പൊതുരാഷ്ട്രീയത്തിൽ ഇറങ്ങി പ്രവർത്തിക്കുന്ന ലിറ്റ്സി കുരിശുങ്കൽ ഇല്ലിനോയ് നിയമ നിർമ്മാണ സഭയിലേക്ക് മത്സരിക്കുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ അമേരിക്കയിലെ ആറാമത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് ഇല്ലിനോയ്. ലിറ്റ്സി കുരിശുങ്കൽ ഇല്ലിനോയ് നിയമ നിർമ്മാണ സഭയിലേക്ക് ഡിസ്ട്രിക്ട് 12 ൽ (Goldcoast, Lincoln Park, Lakeview.) നിന്നു തിരഞ്ഞെടുക്കപ്പെടുവാൻ ഒരു മത്സരത്തിലേക്ക് കൂടി കടന്നിരിക്കുകയാണ്.

കേംബ്രിഡ്ജ്, ഹാർവാർഡ് സർവ്വ കലാശാലകളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ലിറ്റ്സി കുരിശുങ്കൽ പൊളിറ്റിക്കൽ ആക്റ്റിവിസ്റ്റ്, ഹ്യുമൻ റൈറ്റ്സ് പ്രഫഷനൽ , Women for Harris-Walz grassroot coalition-നുവേണ്ടി National Voting Rights Campaign ലീഡ് ചെയ്യുകയും 2020-ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാമ്പയിൻ മുതൽ Women for Biden-Harris (WfBH) -ന്റെ ഇല്ലിനോയ് സ്റ്റേറ്റ് കോ- ലീഡ് ആയും 2022-ലെ മിഡ് ടേം ഇലക്ഷനിൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇല്ലിനോയുടെ റീജീനൽ ഓർഗനൈസിങ് ഡയറക്ടറായും , ഇന്ത്യ- അമേരിക്കൻ ഡെമോക്രാറ്റിക് ഓർഗനൈസേഷൻ, Harvard Women for Defense, Diplomacy and Development (W3D) എന്നിവയുടെ ബോർഡ് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.

സെനറ്റർ റാം വിലിവാലവും സ്റ്റേറ്റ് പ്രതിനിധി തെരേസ മഹും നേതൃത്വം നൽകുന്ന ഏഷ്യൻ അമേരിക്കൻ നിയമനിർമ്മാണ കോകസ് ലിറ്റ്സിയെ എൻഡോഴ്സ് ചെയ്തിട്ടുണ്ട് ഹാർവാർഡ് ക്ലബ് ഓഫ് ഷിക്കാഗോയുടെ ബോർഡ് അംഗമായി പ്രവർത്തിച്ചു വരുന്ന ലിറ്റ്സി ബാലവേലക്കെതിരെ, നോബൽ സമാധാന പുരസ്കാര ജേതാവ് കൈലാഷ് സത്യാർത്ഥിയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര തൊഴിൽ സംഘടനയും (UN & ILO) നടത്തുന്ന പദ്ധതികളിലും പ്രവർത്തിച്ചിട്ടുണ്ട്.

അമേരിക്കൻ പ്രസിഡൻറുമാർ എന്ന നിലയിൽ മാത്രമല്ല ലോക നേതാക്കളായി മാറിയ, ലോകം എന്നും ആദരിക്കുന്ന എബ്രാഹം ലിങ്കണും ബറാക്ക് ഒബാമയും തങ്ങളുടെ രാഷ്ട്രീയ, നിയമ നിർമ്മാണ സഭാ പ്രവർത്തനങ്ങളുടെ പ്രാരംഭം കുറിച്ച ഇല്ലിനോയ് നിയമ നിർമ്മാണ സഭയിലേക്ക് ഏറ്റവും പുരോഗമന കാഴ്ചപ്പാടുകളുള്ള ലിറ്റ്സി കുരിരിശുങ്കലിൻ്റെ വിജയം പുതിയ പുതിയ നിയമ നിർമ്മാണങ്ങളിൽ തൻ്റെ കാഴ്ചപ്പാടുകൾ പ്രതിധ്വനിക്കുമെന്ന് ലിറ്റ്സി വാഗ്ധാനം ചെയ്യുന്നു.

ലിറ്റ്സിയുടെ സ്ഥാനാത്ഥിർത്ഥിത്വം മലയാളി സമൂഹത്തിനു തന്നെ അഭിമാനമാണ്. ലിറ്റ്സി കുരിശുങ്കലിൻ്റെ വിജയത്തിനായി ഇൻഡ്യൻ സമൂഹം ഒന്നായി തന്നെ പ്രവർത്തിച്ചു വരികയാണ്. മുൻ ഫൊക്കാന എക്സിക്കുട്ടീവ് വൈസ് പ്രസിഡൻ്റ് ജെയ്ബു കുളങ്ങര, മുൻ ഫോമാ വൈസ് പ്രസിഡൻ്റ് സണ്ണി വള്ളിക്കളം, ഇൻഡ്യാ പ്രസ് ക്ലബ്ബ് മുൻ പ്രസിഡൻ്റ് ബിജൂ കിഴക്കേക്കുറ്റ്, സ്ക്കറിയാകുട്ടി തോമസ്, റ്റോമി മെതിപ്പാറ, പിറ്റർ കുളങ്ങര, ജോൺ പട്ടപതി തുടങ്ങിയ സാമൂഹിക, രാക്ഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തിൽ ഫണ്ട് റെയ്‌സിംഗ് , കാമ്പയിൻ കമ്മറ്റികൾ ലിറ്റ്സി കുരിശുങ്കലിൻ്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നുണ്ട്.

ഇതിൻ്റെ ഭാഗമായി ഒക്‌ടോബർ 17 (വെളളി) ന് വൈകുന്നേരം 7:00 മണിക്ക് മോർട്ടൻ ഗ്രോവ് സെൻ്റ് മേരീസ് ക്നാനായ പള്ളി ഹാളിൽ വിപുലമായ കാമ്പയിൻ, ഫണ്ട് റെയ്‌സിംങ്ങ് സമ്മേളനം നടത്തുകയാണ്. ഏവരേയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കോർഡിനേറ്റിംഗ് കമ്മറ്റിയംഗങ്ങൾ അറിയിച്ചു.