
ഫ്‌ലോറിഡ: പ്രതികൂല കാലാവസ്ഥ കാരണം വിമാനം രണ്ട് മണിക്കൂര്‍ താമസിച്ചാണ് പറന്നത്. വൈകിയോടിയ വിമാനത്തില്‍ വച്ച് ഒരു കൊച്ചുപെണ്‍കുട്ടി വിരസത മാറ്റാന്‍ പാട്ട് പാടിയപ്പോള്‍ അതൊരു കൗതുകമായി. സംഭവം നടന്നത് ഫ്‌ലോറിഡയിലാണ്.
ലാന്റിംഗിന്റെ സമയത്തും വിമാനം ചില പ്രശ്‌നങ്ങള്‍ നേരിട്ടത്. രണ്ട് മണിക്കൂറോളം വൈകിമാത്രമാണ് ഡെല്‍റ്റാ എയര്‍ലൈനിന്റെ വിമാനത്തിന് എയര്‍പോട്ടില്‍ ഇറങ്ങാന്‍ കഴിഞ്ഞത്. വിമാനം പറന്നുയരാന്‍ വൈകിയപ്പോളാണ് യാത്രക്കാരിയായിരുന്ന ഒരു കൊച്ചു പെണ്‍കുട്ടി വിമാനത്തിലെ ഇന്റര്‍കോം ഫോണിലൂടെ ഡിസ്‌നിയുടെ ഹിറ്റ് ചിത്രമായ മോനയിലെ പാട്ട് പാടിയത്.
പതിവുപോലെ സോഷ്യല്‍ മീഡിയ ഈ വിഷയത്തില്‍ രണ്ടു രീതിയിലാണ് പ്രതികരിച്ചത്. ഒരു കൊച്ചു കുട്ടിക്ക് പറ്റാവുന്നത്രയും മനോഹരമായി തന്നെയാണ് കുട്ടി പാടിയതെന്ന് സംശയമില്ലെന്നും, എന്നാല്‍, ജീവിതത്തിലെ ഏറ്റവും വലിയ പേടി സ്വപ്‌നമെന്നായിരുന്നു മറ്റൊരു കൂട്ടരുടെ കണ്ടുപിടുത്തം.