കാനഡ: ലണ്ടൻ സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ അതിവിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ക്നായിത്തൊമ്മൻ ഹാളിൽ നടന്ന ഓണാഘോഷത്തിൽ റവ. ഫാ. ജെയിംസ് മുളയാനിക്കൽ മുഖ്യാതിഥിയായി. മലയാളികളുടെ നാട്ടിൻപുറ ഓർമകളുമായി ഘോഷയാത്രയോടു കൂടി ആരംഭിച്ച ഓണാഘോഷത്തിൽ ചെണ്ടമേളം, മാവേലി വരവ്, തിരുവാതിരകളി, ഓണപ്പാട്ട് എന്നീ കലാപരിപാടികൾ അരങ്ങേറി.

ഓണാഘോഷ പരിപാടിയിൽ ക്ലബ് പ്രസിഡന്റ് സിനു മുളയാനിക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡിനു പെരുമാനൂർ സ്വാഗതവും, ജോബി കിഴക്കേക്കര നന്ദിയും അറിയിച്ചു. പരിപാടികളുടെ ഏകോപനം ബൈജു കളമ്പുകാട്ടിൽ, ലീന മണിക്കൊമ്പിൽ, സിന്ത്യ കിഴക്കെ പുറത്തു എന്നിവർ നിർവഹിച്ചു.















