കാട്ടുതീ വേഗത്തിൽ പടരുന്നു, ലൊസേഞ്ചലസിൽ അടിയന്തരാവസ്ഥ, 30000 പേരെ ഒഴിപ്പിക്കുന്നു, നിരവധി കെട്ടിടങ്ങൾ കത്തി നശിച്ചു

മണിക്കൂറുകൾക്കുള്ളിൽ 20 ഏക്കറിൽ നിന്ന് 1,200 ഏക്കറിലധികം സ്ഥലത്തേക്ക് പടർന്ന കാട്ടുതീ ലോസാഞ്ചലസിൽ പടരകുകയാണ് . ഇതുവരെ നിയന്ത്രണ വിധേയമാകാത്തതിനാൽ ലൊസേഞ്ചലസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വരണ്ട ഹിമക്കാറ്റ് ആഞ്ഞു വീശുന്നതിനാൽ തീ അതിവേഗം പടർന്നു. നിരവധി കെട്ടിടങ്ങൾ കത്തിനശിച്ചു. ആളുകൾക്ക് അപായമുണ്ടായതായി ഇതുവരെ റിപ്പോർട്ടുകൾ ഇല്ല.

പലയിട്ടതും റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. വാഹനങ്ങൾ എടുക്കാൻ നിവർത്തിയില്ലാത്തതിനാൽ ആളുകൾ നടന്നും ഓടിയും പ്രദേശം വിട്ടുപോകുകയാണ്.

30,000-ത്തിലധികം ആളുകൾ ഒഴിപ്പിക്കൽ ഉത്തരവിലാണെന്നും 13,000 കെട്ടിടങ്ങൾ ഭീഷണിയിലാണെന്നും അഗ്നിശമനസേനാ മേധാവി ക്രിസ്റ്റിൻ ക്രോളി പറഞ്ഞു.

മനോഹരമായ സാൻ്റ മോണിക്ക മലനിരകൾക്ക് സമീപമുള്ള പസഫിക് പാലിസേഡ്സ് ഏരിയയിലെ വീടുകൾക്ക് സമീപം കനത്ത പുക ഉയരുന്നതിൻ്റേയും തീയിൽ നിന്ന് ആളുകൾ ഓടി രക്ഷപ്പെടുന്നതിൻ്റേയും ദൃശ്യങ്ങൾ പുറത്തു വരുന്നുണ്ട്. പസഫിക് പാലിസേഡ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് ലോസ് ഏഞ്ചൽസ് കൗണ്ടി ഫയർ ചീഫ് ആൻ്റണി മാരോൺ പറഞ്ഞു.

80-100mph (126-160km/h) വേഗത്തിലുള്ള കാറ്റ്, അവിശ്വസനീയമാംവിധം വരണ്ട അവസ്ഥയും കുറഞ്ഞ ഈർപ്പവും ചേർന്നതാണ് ഈ സാഹചര്യത്തിന് കാരണം

“ഇതിനകം തന്നെ നിരവധി കെട്ടിടങ്ങൾ നശിപ്പിക്കപ്പെട്ടു”.തെക്കൻ കാലിഫോർണിയയിലുടനീളമുള്ള നിവാസികൾ അപകടനില തരണം ചെയ്തുവെന്ന് കരുതരുത്, രാത്രി 10 മണിയോടെയാണ് ഏറ്റവും മോശം കാറ്റ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും കാറ്റ് തുടരും”. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം അറിയിച്ചു.

തീപിടിത്തത്തിൽ തകർന്നതോ നശിച്ചതോ ആയ കെട്ടിടങ്ങളുടെ കൃത്യമായ കണക്ക് ഉദ്യോഗസ്ഥർ നൽകിയിട്ടില്ല.തീപിടിത്തത്തിൻ്റെ കാരണം ഉടനടി അറിവായിട്ടില്ല, പരിക്കുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Los Angeles declares a state of emergency as a wildfire explodes

More Stories from this section

family-dental
witywide