ലോസാഞ്ചലസിൽ രാത്രി വൈകിയും പ്രതിഷേധം തുടരുന്നു: കൊള്ള, തീവയ്പ്, പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ പൊലീസ് ഉത്തരവ്

ഹോളിവുഡ് സിനിമാ ആസ്ഥാനമായ യുഎസിലെ ലോസ് ആഞ്ചിലിസിൽ രാത്രി വൈകിയും പ്രതിഷേധം തുടരുന്നു. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ട്. ആളുകൾ നിയമവിരുദ്ധമായി കൂട്ടംകൂടരുതെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രി വൈകിയും പ്രതിഷേധം തുടരുകയാണ്. നിരവധി വാഹനങ്ങൾ അഗ്നിക്ക് ഇരയായിട്ടുണ്ട്. പല കച്ചവടസ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുന്നുണ്ട്. റബർ ബുള്ളറ്റുകൾ ഉപയോഗിച്ച് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുന്നുണ്ട്. നിരവധിപ്പേർക്ക് പരുക്കേറ്റു. കൂടുതൽ സേനകളെ വിന്യസിക്കുമന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

ഏതാണ്ട് 2000 നാഷനൽ ഗാർഡുകളെ ലോസ് അഞ്ചിലിസിലെ പല ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. എന്നാൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ യുഎസ് നേസാ മറീനുകളെ അടക്കം രംഗത്തിറക്കിയേക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് അറിയിച്ചു കഴിഞ്ഞു.

ഇതിനിടെയും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്. 10 അനധികൃത കുടിയേറ്റക്കാരെ ഇന്നലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരോട് സഹകരിക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും ട്രംപിൻ്റെ മുന്നറിയിപ്പുണ്ട്.

More Stories from this section

family-dental
witywide