ഇത് യുഎസ് താരിഫ് നയങ്ങളുടെ വിജയമെന്ന് വാണിജ്യ സെക്രട്ടറി; ജാപ്പനീസ് കമ്പനികളിൽ നിന്ന് യുഎസിൽ 490 ബില്യൺ ഡോളർ നിക്ഷേപം, ചരിത്രപരമായ നേട്ടമെന്ന് ട്രംപ് ഭരണകൂടം

ടോക്കിയോ: ആണവ വികസനം, എഞ്ചിനീയറിംഗ്, നിർമ്മാണ സേവനങ്ങൾ, സെമികണ്ടക്ടറുകൾ, എഐ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലായി നിരവധി ജാപ്പനീസ് കമ്പനികളിൽ നിന്ന് യുഎസിലേക്ക് 490 ബില്യൺ ഡോളറിന്‍റെ നിക്ഷേപം കൊണ്ടുവരാൻ ധാരണയായതായി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക് പ്രഖ്യാപിച്ചു. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടപ്പാക്കിയ താരിഫ് നയങ്ങളാണ് ഈ സുപ്രധാന കരാറിന് വഴിയൊരുക്കിയതെന്ന് ലുട്ട്‌നിക് അഭിപ്രായപ്പെട്ടു.

“ഈ കരാറുകൾക്ക് പിന്നിൽ ജാപ്പനീസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്‍റ് ഇനിഷ്യേറ്റീവ് ആണ്. ഇത് നിങ്ങളുടെ താരിഫ് നയത്തിലൂടെയും ജപ്പാനുമായുള്ള നിങ്ങളുടെ ചരിത്രപരമായ വ്യാപാര കരാറിലൂടെയും സൃഷ്ടിക്കപ്പെട്ടതാണ്,” ടോക്കിയോയിലെ അംബാസഡറുടെ വസതിയിൽ വെച്ച് ലുട്ട്‌നിക് പറഞ്ഞു. “അതുകൊണ്ടാണ് ഇന്ന് ഈ എല്ലാ കരാറുകളും നമുക്ക് നേടാൻ കഴിഞ്ഞത്.” – അദ്ദേഹം പറഞ്ഞു.

പ്രസിഡന്‍റ് ട്രംപ് അടുത്ത് നിൽക്കെ, നിക്ഷേപം പ്രഖ്യാപിച്ച കമ്പനികളുടെ സിഇഒമാർ അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കുകയും നിക്ഷേപ കരാറുകൾ ഉയർത്തിക്കാട്ടുകയും ചെയ്തു.

നിക്ഷേപം നടത്തിയ ചില പ്രമുഖ കമ്പനികൾ:

വെസ്റ്റിംഗ്ഹൗസ് (Westinghouse)

ജിഇ വെർനോവ (GE Vernova)

ബെക്‌ടെൽ (Bechtel)

സോഫ്റ്റ്‌ബാങ്ക് (Softbank)

തോഷിബ (Toshiba)

എൻട്ര 1 (Entra1)

ദി കാരിയർ കോർപ്പറേഷൻ (The Carrier Corporation)

കിൻ്റർ മോർഗൻ (Kinder Morgan)

മിത്സുബിഷി ഇലക്ട്രിക് (Mitsubishi Electric)

ടിഡികെ (TDK)

ഫുജികുര (Fujikura)

മുറാറ്റ മാനുഫാക്ചറിംഗ് കമ്പനി (Murata Manufacturing Company)

More Stories from this section

family-dental
witywide