
ഷിക്കാഗോ : അമേരിക്കയിലെ കലാ സംസ്ക്കാരിക സംഘടനയായ അല യുടെ മൂന്നാമത് സാംസ്കാരികോത്സവമായ അല ലിറ്ററൽ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഷിക്കാഗോയിലെത്തിയ മുൻ എം.എൽ.എയും സാംസ്ക്‌കാരിക രാഷ്ട്രീയ പ്രവർത്തകനും ചിന്തകനുമായ എം സ്വരാജിനും ഗ്രന്ഥ കാരനായ എസ്സ് ഹരീഷിനും . സ്വീകരണം നൽകി. ജെ.സി.ബി പ്രൈസ് ഫോർ ലിറ്ററേച്ചർ ജേതാവും നോവലിനും കഥയ്ക്കും കേരള സാഹിത്യ അക്കാദമി അവാർഡും സിനിമാ തിരക്കഥയ്ക് സംസ്ഥാന അവാർഡും വിവാദമായ മീശ എന്ന നോവലിന്റെ ഗ്രന്ഥകാരനുമാണ് എസ്സ് ഹരീഷ്. ഇരുവർക്കും ഷിക്കാഗോ ഒഹയർ എയർപോർട്ടിൽ ഷിക്കാഗോയിലെ സാമൂഹിക സംസ്‌കാരിക പ്രവർത്തകർ ചേർന്നാണ് സ്വീകരണം നൽകിയത്.