
വാഷിങ്ടൺ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ താടിക്ക് ഭാര്യ ബ്രിജിത്ത് കൊടുത്ത ഊക്കനൊരു തട്ട് വൈറലായിരിക്കേ, ഇരുവർക്കും ദാമ്പത്യോപദേശം നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാഷ്ട്രനേതാക്കൾക്ക് ദാമ്പത്യബന്ധത്തെക്കുറിച്ച് എന്തെങ്കിലും ഉപദേശംനൽകാനുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘വാതിലുകൾ അടഞ്ഞാണിരിക്കുന്നതെന്ന് ഉറപ്പുവരുത്തണ’മെന്നായിരുന്നു ഉപദേശം.
മാക്രോണും ഭാര്യയും തമ്മിൽ വഴക്കാണെന്ന അഭ്യൂഹങ്ങൾ തള്ളിയ ട്രംപ്, ‘മാക്രോണുമാർ’ നന്നായിരിക്കട്ടെ എന്നു പറഞ്ഞു. കഴിഞ്ഞയാഴ്ച ദമ്പതിമാരുമായി വിയറ്റ്നാമിലെ ഹാനോയിയിൽ ഇറങ്ങിയ വിമാനത്തിന്റെ വാതിൽതുറന്നനേരത്താണ് 47-കാരനായ മാക്രോണിന്റെ താടിക്ക് 72-കാരിയായ ബ്രിജിത്തിന്റെ തട്ടുകിട്ടിയത്. മാക്രോണിന്റെ അധ്യാപികയായിരുന്നു ബ്രിജിത്ത്.
“Make sure the doors are closed”: Trump’s advice to Macron