
ബിജു മുണ്ടക്കല്‍
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പിക്‌നിക് ജൂണ്‍ 22ന് ഉച്ചക്ക് 12-ന് മൌണ്ട് പ്രോസ്‌പെക്ടറിലുള്ള സി എം എ ഓഫിസിന്റെ മുന്‍ വശത്തുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നടക്കും.

പിക്‌നിക് കോ ഓര്‍ഡിനേറ്റര്‍മാരായി മനോജ് അച്ചേട്ട് ,മാത്യു ജെയ്‌സണ്‍, വർഗീസ് തോമസ് എന്നിവരെ തെരഞ്ഞെടുത്തു. ഈ പിക്നിക്കിലേക്കു എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ജെസ്സി റിന്‍സി, സെക്രട്ടറി ആല്‍വിന്‍ ഷിക്കോര്‍, ട്രെഷറര്‍ മനോജ് അച്ചേട്ട് , വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തന്‍ പുര, ജോയിന്റ് സെക്രട്ടറി വിവീഷ് ജേക്കബ്, ജോയിന്റ് ട്രെഷറര്‍ സിബില്‍ ഫിലിപ്പ്, മാത്യു ജെയ്‌സണ്‍, വര്‍ഗീസ് തോമസ് എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
മനോജ് അച്ചേട്ട് 224-522-2470
വര്‍ഗീസ് തോമസ് 847-9099-744
മാത്യു ജെയ്സണ്‍ 224-595-9912
Malayalee Association of Chicago picnic on June 22nd