
ഡബ്ലിൻ: അയർലൻഡിലെ കൗണ്ടി കോർക്കിൽ താമസിച്ചിരുന്ന കോഴിക്കോട് സ്വദേശി രഞ്ജു റോസ് കുര്യൻ (40) മരിച്ച നിലയിൽ കില്ലാർണി നാഷനൽ പാർക്കിൽ കണ്ടെത്തി. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ പാർക്കിൽ ഗാസ്ഥലത്തെത്തിയ അയർലൻഡ് പൊലീസ് (ഗാർഡ) മൃതദേഹം തിരിച്ചറിഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസമായി രഞ്ജുവിനെ കാണാതായതിനെ തുടർന്ന് ഭാര്യ ജാനറ്റ് ബേബി ജോസഫ് പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം തുടർനടപടികൾക്കായി കില്ലാർണി ആശുപത്രിയിലേക്ക് മാറ്റി. കോർക്കിൽ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന രഞ്ജു, 2016 മുതൽ കുടുംബത്തോടൊപ്പം അയർലൻഡിൽ താമസിക്കുകയായിരുന്നു.
നഴ്സായ ജാനറ്റ് ബേബി ജോസഫാണ് രഞ്ജുവിന്റെ ഭാര്യ. ഇവർക്ക് ക്രിസ്, ഫെലിക്സ് എന്നീ രണ്ട് മക്കളുണ്ട്. കോഴിക്കോട്ടെ ബിസിനസ് കുടുംബത്തിൽനിന്നുള്ള രഞ്ജു, അയർലൻഡിലെത്തും മുൻപ് സിറോ മലബാർ സഭയുടെ പോഷക സംഘടനകളിൽ സജീവമായിരുന്നു. നാട്ടിലും അയർലൻഡിലും സുഹൃത്തുക്കൾക്കും കുടുംബത്തിനും പ്രിയപ്പെട്ടവനായിരുന്ന രഞ്ജുവിന്റെ അകാല വിയോഗം ഏവർക്കും ഞെട്ടലുണ്ടാക്കി. സംസ്കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് അറിയിക്കും.