അമേരിക്കൻ പ്രസംഗ മത്സരത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് ദേശീയ പുരസ്കാരം

ജീമോൻ റാന്നി 

റാലി, നോർത്ത് കരോലിന: ഫ്യൂച്ചർ ബിസിനസ് ലീഡേഴ്സ് ഓഫ് അമേരിക്ക (FBLA) ദേശീയതലത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ മലയാളി വിദ്യാർത്ഥിനിയായ എഡ്ന എലിസ സാബിൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കാലിഫോർണിയയിലെ അനാഹൈമിൽ വെച്ച് ജൂൺ 29 മുതൽ ജൂലൈ 2 വരെ നടന്ന നാഷണൽ ലീഡർഷിപ്പ് കോൺഫറൻസിലാണ് എഡ്ന ഈ ഉന്നത വിജയം നേടിയത്. എഫ്.ജെ. കാർനേജ് മിഡിൽ സ്കൂൾ വിദ്യാർത്ഥിനിയായ എഡ്ന, സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നേടിയാണ്ദേശീയതലത്തിൽ മത്സരിച്ചത്. 

“സാമൂഹ്യ സേവനത്തിലൂടെ ആർജ്ജിക്കുന്ന കഴിവുകളും അവയുടെ പ്രാധാന്യവും” എന്ന വിഷയത്തെക്കുറിച്ചാണ് എഡ്ന സംസാരിച്ചത്.

Malayali student wins national award in American speech competition

More Stories from this section

family-dental
witywide