മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിച്ച സംവിധായൻ ശ്യാമപ്രസാദ് – മഞ്ജുവാര്യർ ഹൃസ്വ ചിത്രം ‘ആരോ’ പുറത്ത്. ചിത്രം മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ആയത്. സംവിധായകൻ രഞ്ജിത്താണ് ഹൃസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യർ, ശ്യാമ പ്രസാദ്, എന്നിവരോടൊപ്പം അസീസ് നെടുമങ്ങാടും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതിനോടകം ഏഴോളം സിനിമകൾ നിർമ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിച്ച ഹൃസ്വ ചിത്രമാണിത്. ക്യാപിറ്റോൾ തിയറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമ്മിച്ചത്.
യൂട്യൂബിന് പുറമേ, ഇനി വരുന്ന ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലും ഈ ഹൃസ്വ ചിത്രം പ്രദർശിപ്പിക്കും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഒരാളുടെ ജീവിതത്തിലെ ഒറ്റപ്പെടലും ഏകാന്തതയുമാണ് 22 മിനിറ്റിലൂടെ രഞ്ജിത്ത് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ അതിമനോഹരിയായി മഞ്ജു വാരിയർ പ്രത്യക്ഷപ്പെടുന്നത്. മഞ്ജുവിനെ ഏറ്റവും സുന്ദരിയായി അവതരിപ്പിച്ച ചിത്രം കൂടിയാണിതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
കഥ-സംഭാഷണങ്ങൾ-വി. ആർ. സുധീഷ്, കവിത-കൽപറ്റ നാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോർജ്ജ് സെബാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിങ്, ഛായാഗ്രാഹകൻ-പ്രശാന്ത് രവീന്ദ്രൻ, പശ്ചാത്തലസംഗീതം-ബിജിപാൽ, കലാസംവിധായകൻ-സന്തോഷ് രാമൻ, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, കളറിസ്റ്റ്-ലിജു പ്രഭാകർ, പ്രൊഡക്ഷൻ സൌണ്ട് മിക്സർ, സൌണ്ട് ഡിസൈനർ-അജയൻ അടാട്ട്, കോസ്റ്റ്യൂം ഡിസൈനർ-സമീറ സനീഷ്, മേക്കപ്പ്-രഞ്ജിത് അമ്പാടി, അസോസിയേറ്റ് ഡയറക്ടർമാർ- ഋത്വിക് ലിമ രാമദാസ്, വിവേക് പ്രശാന്ത് പിള്ളൈ, വിഎഫ്എക്സ്-വിശ്വ വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർമാർ-സുജിത് വെള്ളനാട്, സുമിത് വെള്ളനാട്, പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്സ്, പിആർഒ – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Mammootty kampany releases ShyamaPrasad – Manju Warrier short film ‘Aaro’











