കാമുകിയുമായി പിണങ്ങിയ യുവാവ് അമേരിക്കൻ വിമാനത്താവളത്തിൽ ഉണ്ടാക്കിയ പുകിൽ ചില്ലറയല്ല! വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറക്കാനടക്കം ശ്രമം, വിമാനം മുടങ്ങി

മസാചുസെറ്റ്സ്: വിമാനത്തിൽ കാമുകിയുമായി വഴക്കിട്ട യുവാവ് എമർജൻസി വാതില്‍ തുറന്നതോടെ യാത്ര മുടങ്ങി. അമേരിക്കയിലെ മസാചുസെറ്റ്സിലുള്ള ലോഗൻ വിമാനത്താവളത്തിലായിരുന്നു സംഭവം. ടാക്സി വേയിൽ നിന്ന് റൺവേയിലേക്ക് വിമാനം നീങ്ങുന്നതിനിടെയായിരുന്നു യുവാവ് വാതില്‍ തുറന്നത്. ഉടന്‍ തന്നെ ഇയാളെ മറ്റ് യാത്രക്കാർ കീഴ്പ്പെടുത്തി. മൊറേൽ ടോറെസ് എന്ന യുവാവാണ് വാതില്‍ തുറന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇയാളെ എഫ്ബിഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി 7.25നായിരുന്നു സംഭവം.

വിമാനത്തിൽ വെച്ച് യുവാവും കാമുകയും തമ്മിൽ വലിയ തർക്കമുണ്ടായതായി മറ്റ് യാത്രക്കാർ പിന്നീട് പറഞ്ഞു. ഇതിനിടെയാണ് ഇയാൾ സീറ്റിൽ നിന്നിറങ്ങി എമർജൻസി ഡോർ തുറന്ന് പുറത്തേക്ക് ചാടാൻ ശ്രമിച്ചത്.

ഡോർ തുറന്നെങ്കിലും ഇയാളെ മറ്റ് യാത്രക്കാർ പിടിച്ചുവെച്ചതിനാൽ ചാടാൻ കഴിഞ്ഞില്ല. ആദ്യം എഫ്ബിഐ ഉദ്യോഗസ്ഥരും പിന്നീട് പൊലീസും സ്ഥലത്തെത്തി ഇയാളെ കൊണ്ടുപോയി. യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിലാണ് കൊണ്ടുപോയത്.

man attempt to open emergency door of flight in usa

More Stories from this section

family-dental
witywide