ന്യൂ ഓർലിയൻസ് അക്രമം: ഷംസുദ്ദീൻ ജബാർ നേരത്തേ രണ്ട് തവണ നഗരം സന്ദർശിച്ചു, വിഡിയോ ഷൂട്ട് ചെയ്തു

ന്യൂ ഓർലിയൻസ് : പുതുവത്സര ദിനത്തിൽ ന്യൂ ഓർലിയൻസിൽ 14 പേരുടെ മരണത്തിനിടയാക്കിയ ട്രക്ക് ആക്രമണം നടത്തിയ ഷംസുദ്ദീൻ ജബാർ മുമ്പ് രണ്ട് തവണ നഗരം സന്ദർശിക്കുകയും മെറ്റാ സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച് ഫ്രഞ്ച് ക്വാർട്ടറിൻ്റെ വിഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തതായി എഫ്ബിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

ആക്രമണത്തിന് മുമ്പ് ഷംസുദ്-ദിൻ ജബ്ബാർ കെയ്‌റോയിലും കാനഡയിലും പോയിരുന്നുവെങ്കിലും ആ യാത്രകൾക്ക് ആക്രമണവുമായി ബന്ധമുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് FBI ഡപ്യൂട്ടി അസിസ്റ്റൻ്റ് ഡയറക്ടർ ക്രിസ്റ്റഫർ റേ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുഎസ് പൗരനും മുൻ യുഎസ് ആർമി സൈനികനുമായ ജബ്ബാർ ആക്രമണം നടത്താൻ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ഗ്രൂപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി ഫെഡറൽ ഉദ്യോഗസ്ഥർ കരുതുന്നു.

ന്യൂ ഓർലിയാൻസിൻ്റെ ചരിത്രപ്രസിദ്ധമായ ഫ്രഞ്ച് ക്വാർട്ടറിലെ ലോക പ്രശസ്തമായ ബേർബൺ സ്ട്രീറ്റി നവനൽസര ദിന ആഘോഷിച്ചിരുന്ന ജനകൂട്ടത്തിലേക്ക് പിക്കപ്പ് ട്രക്ക് ഓടിച്ചു കയറ്റി 14 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് പൊലീസുമമായുള്ള ഏറ്റുമുട്ടലിലിൽ ജബാർ കൊല്ലപ്പെട്ടു.

ഫെഡറൽ അന്വേഷകർ ഇതുവരെ ജബ്ബാർ ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്ന് വിശ്വസിക്കുന്നു, പക്ഷേ അദ്ദേഹത്തിൻ്റെ ബന്ധങ്ങളെ കുറിച്ച് എഫ്ബിഐ അന്വേഷിക്കുകയാണ്.

Man behind New Year’s attack visited New Orleans

More Stories from this section

family-dental
witywide