കാലിഫോർണിയ തീപിടുത്തം: വീടുവിട്ടുപോയ ഒരാൾ തിരിച്ചെത്തിയപ്പോൾ വീട്ടിൽ ഒരു അതിഥി… ആരാണ് അത്?

കാലിഫോർണിയയിലെ കാട്ടു തീ വ്യാപനത്തിനിടെ വീടുവിട്ടുപോയ ഒരാൾ തിരികെ വീട്ടിലെത്തിയപ്പോൾ ഞെട്ടിപ്പോയി. അയാളുടെ വീട്ടിൽ മറ്റൊരാൾ താമസമാക്കിയിരിക്കുന്നു. ആരാണ് ആ അതിഥി.

തീപിടുത്തത്തിൽ നിരവധി പേർ പലായനം ചെയ്ത ഈറ്റണിൽ നിന്നുള്ള സാം ആർബിഡ് എന്ന വ്യക്തിയുടെ വീട്ടിൽ താമസമാക്കിയത് ഒരു മുട്ടൻ കരടിയായിരുന്നു. 238 കിലോഗ്രാം ഭാരമുള്ള ഒരു ഭീമൻ കരിങ്കരടി .

കാട്ടുതീ 14,000 ഏക്കറിലധികം പടർന്നപ്പോൾ സാം ആർബിഡും അയൽക്കാരും ഓടി രക്ഷപ്പെട്ടു. തിരിച്ചെത്തിയപ്പോളാണ്, കരടി വീട് കീഴടിക്കയതു കാണുന്നത്. കരടി താമസിക്കുന്നതിനാൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന് ഒരു യൂട്ടിലിറ്റി കമ്പനി ആർബിഡിനെ അറിയിച്ചു.

കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് (സിഡിഎഫ്ഡബ്ല്യു) എട്ട് പേരടങ്ങുന്ന ഒരു സംഘം സ്ഥലത്തെത്തി കൂടു വച്ച് കരടിയെ പിടികൂടി. കരടിയെ ഏഞ്ചൽസ് നാഷണൽ ഫോറസ്റ്റിലേക്ക് കൊണ്ടുപോയി, അവിടെ ഒരു പരിശോധനയ്ക്ക് വിധേയമാക്കി, ജിപിഎസ് കോളർ ധരിപ്പിച്ച ശേഷം സുരക്ഷിതമായി വിട്ടയച്ചതായി സിഡിഎഫ്ഡബ്ല്യു അറിയിച്ചു.

Man Flees Home During Los Angeles Wildfires, found a guest at home when returned

More Stories from this section

family-dental
witywide