ലോസ് ഏഞ്ചല്‍സിനെ മുറിപ്പെടുത്തിയ പാലിസേഡ്‌സ് കാട്ടുതീ; കാരണക്കാരനെന്ന് സംശയിക്കുന്ന യുവാവിനെതിരെ കുറ്റം ചുമത്തി, 45 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാം

ലോസ് ഏഞ്ചല്‍സ്: ഈ വര്‍ഷമാദ്യം ലോസ് ഏഞ്ചല്‍സിലെ പാലിസേഡ്‌സ് ഭാഗത്ത് പടര്‍ന്നുപിടിച്ച കാട്ടുതീയുടെ കാരണക്കാരനായ യുവാവിനെതിരെ ഫെഡറല്‍ കുറ്റങ്ങള്‍ ചുമത്തി.45 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് നീതിന്യായ വകുപ്പ് ബുധനാഴ്ച അറിയിച്ചു.

29 കാരനായ ജോനാഥന്‍ റിന്‍ഡര്‍നെക്റ്റിനെതിരെ മൂന്ന് എണ്ണം കുറ്റപത്രം സമര്‍പ്പിച്ചു. തീപിടുത്തത്തിലൂടെ സ്വത്ത് നശിപ്പിച്ചതിനും, അന്തര്‍സംസ്ഥാന വാണിജ്യത്തില്‍ ഉപയോഗിക്കുന്ന സ്വത്തിന് തീയിട്ടതിനും, തടികള്‍ കത്തിച്ചതിനും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഫ്‌ളോറിഡയില്‍ താമസിക്കുന്ന ഇയാള്‍ മുന്‍പ് ലോസ് ഏഞ്ചല്‍സിലായിരുന്നു താമസിച്ചിരുന്നത്. ഇയാളെ ഒക്ടോബര്‍ 7 നാണ് അറസ്റ്റ് ചെയ്തത്. പാലിസേഡ്‌സ് തീപിടുത്തം ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ സമീപ പ്രദേശങ്ങള്‍ കത്തി നശിക്കാന്‍ കാരണമായിരുന്നു. 12 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിരുന്നു. ലോസ് ഏഞ്ചല്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ കാട്ടുതീകളില്‍ ഒന്നാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Man suspected of starting Palisades wildfire charged, could face up to 45 years in prison

More Stories from this section

family-dental
witywide