എംആര്‍ഐ യന്ത്രം ഉള്ളിലേക്ക് വലിച്ചെടുത്തു, 61 കാരന് ഗുരുതരപരുക്ക്, വിനയായത് കഴുത്തിലെ ലോഹമാല

ന്യൂയോര്‍ക്ക് : എംആര്‍ഐ സ്‌കാനിംഗ് യന്ത്രത്തില്‍പ്പെട്ട് 61 കാരന് ദാരുണാന്ത്യം. യുഎസിലെ ന്യൂയോര്‍ക്കിലാണ് സംഭവം. ലോഹമാല ധരിച്ച് എംആര്‍ഐ സ്‌കാന്‍ നടക്കുന്ന മുറിയിലേക്ക് പ്രവേശിച്ചതാണ് ഗുരുപരുക്കേല്‍ക്കാന്‍ കാരണം. ന്യൂയോര്‍ക്കിലെ നാസാവു ഓപ്പണ്‍ എംആര്‍ഐയില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.

നാസാവു കൗണ്ടി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന വിവരമനുസരിച്ച്, എംആര്‍ഐ യന്ത്രത്തിന്റെ അതിശക്തമായ കാന്തികശക്തിമൂലം ലോഹമാല ധരിച്ചെത്തിയ ഇയാളെ ഉള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. പരുക്കേറ്റയാളുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.

എംആര്‍ഐ സ്‌കാനിംഗ് മുറികളില്‍ പ്രവേശിക്കുമ്പോള്‍ ലോഹവസ്തുക്കള്‍ ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശങ്ങളുണ്ട്. അധികൃതരുടെ അനാസ്ഥ വെളിവാക്കുന്നതിന്റെ നേര്‍ക്കാഴ്ചയായി ഈ അപകടം മാറുന്നുണ്ട്.

More Stories from this section

family-dental
witywide