മനോജ് നൈനാൻ ഡാലസിൽ നിര്യാതനായി

ഡാളസ് – ഫോർട്ട് വർത്ത്: തിരുവല്ല, പുളിക്കീഴ് മുളനിൽക്കുന്നതിൽ മാത്യു നൈനാന്റെയും, പൊന്നമ്മ നൈനാന്റെയും മകൻ, മനോജ് നൈനാൻ (47) ടെക്‌സാസിൽ അന്തരിച്ചു. ബെറ്റ്സിയാണ് ഭാര്യ. ഏക മകൾ: ലിലി. സ്മിത ഏക സഹോദരിയാണ്.

പൊതുദർശനം ഒക്ടോബർ 10 വെള്ളിയാഴ്ച വൈകിട്ട് 6:00 PM മുതൽ 8:30 PM വരെ സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളിയിൽ വച്ച് (St Mary’s Malankara Orthodox Valiyapally,14133 Dennis Lane, Farmer’s Branch TX 75234) നടത്തപ്പെടും. സംസ്ക്കാര ശുശ്രൂഷകൾ ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 8:30 AM മുതൽ 11:30 AM വരെ സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളിയിൽ നടക്കും. അതേത്തുടർന്ന്, 12 മണിക്ക് റോളിംഗ് ഓക്സ് സെമിത്തേരിയിൽ (Rolling Oaks Cemetery, 400 Freeport Pkwy, Coppell, TX 75019) സംസ്ക്കാരവും നടക്കും.

വാർത്ത: രാജു ശങ്കരത്തിൽ

Manoj Nainan passed away in Dalla