ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ്) യുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ്-പുതുവത്സര ആഘോഷം ജോളി ബൽസ് 2025 ഫാമിലി ബാങ്ക്വറ്റ്, ഡിസംബർ മാസം 27 ശനിയാഴ്ച 5 pm – 9 pm മുതൽ ഫോർ പോയിന്റ് ഷെറാട്ടനിലാണ് (9461 Roosevelt Blvd, Philadelphia,PA-19152) ക്രിസ്മസ്-പുതുവത്സര ആഘോഷം നടക്കുന്നത്. ഫാമിലി ബാങ്ക്വറ്റ് കോഡിനേറ്റേഴ്സായി ലിജോ ജോർജ്, ഷാലു പുന്നൂസ്, ബെൻസൺ പണിക്കർ, ജോസഫ് കുരുവിള, എൽദോ വർഗീസ്, കൊച്ചുമോൻ വയലത്തറ എന്നിവർ പ്രവർത്തിക്കുന്നു.

പ്രസിഡൻറ് ബെൻസൻ പണിക്കരും സെക്രട്ടറി ലിജോ ജോർജ്, ട്രഷർ ജോസഫ് കുരുവിള, എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ഭാരവാഹികളും ഈ ക്രിസ്മസ്-പുതുവത്സര ഫാമിലി ബാങ്ക്വറ്റ് ലേക്ക് മാപ്പ് ഫാമിലി സുഹൃത്തുക്കളായ ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തു.
Map Family Banquet in Philadelphia on December 27th
Tags:














