
ജോയി ജോൺ, വൈ എം സി എ സക്രെട്ടറി
കോട്ടയം: മാർ ക്രിസോസ്റ്റത്തിൻ്റെ ദർശനങ്ങൾ കാലത്തിനു അതീതമായിരുന്നു എന്നു വിഖ്യാത ചലച്ചിത്ര സംവിധായകൻ പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. കുമരകം ഗ്രാൻഡ് റിസോട്ടിൽ ഫൊക്കാനയുടെ കേരളാ കൺവൻഷനിൽ, തിരുവല്ല വൈ എം സി ഐ വികാസ് സ്കൂൾ നടത്തിയ മാർ ക്രിസോസ്റ്റം മെമ്മോറിയൽ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഫൊക്കാന മുൻ പ്രസിഡന്റ് ജോർജി വർഗീസ് അദ്ധ്യക്ഷത വഹിച്ചു . ഫൊക്കാന പ്രസിഡൻ്റ് ഡോ.സജിമോൻ ആൻ്റണി മുഖ്യ പ്രഭാഷണം നടത്തി. ഡോ. മാമൻ സി ജേക്കബ് , ദിനേശ് പണിക്കർ, ജോസ് പനച്ചിപ്പുറം, തിരുവല്ല വൈ എം സി എ സെക്രട്ടറി ജോയി ജോൺ, അഡ്വ. വർഗീസ് മാമൻ എന്നിവർ ആശംസകൾ നേർന്നു. പോൾ കറുകപ്പള്ളിൽ ആദ്യ ചിത്രം ഏറ്റു വാങ്ങി.
Mar Chrysostom Memorial Painting Exhibition at the FOKANA Convention