
കോട്ടയം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കു നേരേയുണ്ടായ ആക്രമണം ആര്‍ഷ ഭാരതത്തിന്റെ ആത്മാവിനേറ്റ മുറിവാണെന്നും ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധിയെ ഭരണകൂടം ഇരുമ്പഴിക്കുള്ളിലാക്കിയിരിക്കുകയാണെന്നും കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചു കോട്ടയം പൗരാവലിയുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കോട്ടയം തിരുനക്കരയില്‍ നടന്ന പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ മൂലക്കാട്ട്, നന്മയുടെ വെളിച്ചം പകര്‍ന്ന് സ്നേഹത്തി ന്‍്റെയും സാഹോദര്യത്തിന്‍്റെയും മഹത്വം ലോകത്തിനു വെളിവാക്കി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സമൂഹത്തെ ഇല്ലാത്ത കാരണങ്ങളുടെ പേരില്‍ ഒതുക്കാനും തളര്‍ത്താനും ശ്രമിച്ചാല്‍ ഭാരതം അതിനു സമ്മതിക്കില്ളെന്നും മാര്‍ മൂലക്കാട്ട് പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, വികാരി ജനറാളും രാഷ്ട്ര ദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറൂമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കാരിത്താസ് ആശുപത്രി ഡയ റക്ടര്‍ റവ.ഡോ. ബിനു കുന്നത്ത്, സിപിഐ ജില്ലാ സെക്രട്ടറി വി. ബി ബിനു, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍, എംജി യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റംഗം റെജി സഖറിയ, ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്‍റ് ബാബു പറമ്പടത്തുമലയില്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി, ജില്ലാ പ്രസിഡന്‍്റ് ജയ്സണ്‍ ജോസഫ്, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍, കോട്ടയം ലൂര്‍ദ് ഫൊറോന വികാരി റവ.ഡോ. ജോര്‍ജ് വട്ടക്കാട്ട്, സി. സൗമി എസ്.ജെ.സി, ഡോ. കെ.എം. ബെന്നി, സണ്ണി കാഞ്ഞിരം, മാത്യു കൊല്ലമലക്കരോട്ട്, ബേബി മുളവേലിപ്പുറം, ബിന്ദു ചെങ്ങളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
mar Mathew Moolakkattu on Nun’s arrest